Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

പ്രവാസികളുടെ നിലനിൽപ് ഭീഷണിയായി കുവൈറ്റ്; ഒന്നര മാസത്തിനുള്ളില്‍ 20,000ത്തോളം പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കി, യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയതിനാല്‍ റസിഡന്‍സ് വിസാ കാലാവധി കഴിഞ്ഞതാണ് പലരുടെയും വര്‍ക്ക് പെര്‍മിറ്റ് റദ്ദായത്

12 MARCH 2021 05:35 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഒന്നര മാസത്തിനുള്ളില്‍ 20,000ത്തോളം പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി കുവൈറ്റ് അറിയിച്ചു. 2021 ജനുവരി 12 മുതല്‍ മാര്‍ച്ച് ഏഴ് വരെയുള്ള കണക്കാണ് ഇത്. ഈ കാലയളവില്‍ 19,995 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ കാന്‍സല്‍ ചെയ്തതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിക്കുകയുണ്ടായി.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയതിനാല്‍ റസിഡന്‍സ് വിസാ കാലാവധി കഴിഞ്ഞതാണ് പലരുടെയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാകാൻ കാരണമായത്. 12,391 പേര്‍ക്കാണ് ഈ രീതിയില്‍ തൊഴില്‍ വിസ നഷ്ടമായതെന്നും അതോറിറ്റി വ്യക്തമാക്കി. 6245 പേര്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോയവരാണ് ഒട്ടുമിക്കവരും. നൂറോളം പേര്‍ തൊഴില്‍മാറ്റത്തിലൂടെ പുതിയ വര്‍ക്ക് പെര്‍മിറ്റ് സമ്പാദിക്കുകയും ചെയ്തു.

അതേസമയം കുവൈറ്റിലെ പ്രവാസികളില്‍ ഓരോ മണിക്കൂറിലും 12 പേര്‍ എന്ന തോതില്‍ തൊഴില്‍ മാര്‍ക്കറ്റ് വിടുന്നതായി അതോറിറ്റി കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇവരില്‍ ഏറെ പേരും കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ തൊഴില്‍ പ്രതിസന്ധി കാരണം രാജ്യം വിടാന്‍ നിര്‍ബന്ധിതരായവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുകയും ചെയ്തു.

 

 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് നടപ്പിലാക്കിയ യാത്രാ നിരോധനം കാരണം ലക്ഷക്കണക്കിന് പ്രവാസികളാണ് സ്വന്തം നാടുകളില്‍ കുടുങ്ങിയിരിക്കുന്നത്. ഇതുകൂടാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ കുവൈറ്റിലേക്കുള്ള വഴിയില്‍ ദുബായ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. യാത്ര നിരോധനം പ്രവാസികളെ ആകെ വലയ്ക്കുകയാണ്. കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ മൂന്നാമതൊരു രാജ്യത്ത് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ പാലിക്കുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ മറ്റു രാജ്യങ്ങളിൽ എത്തിച്ചേർന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (30 minutes ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (40 minutes ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (1 hour ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (1 hour ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (1 hour ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (1 hour ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (5 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (6 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (6 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (6 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (6 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (7 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (7 hours ago)

Malayali Vartha Recommends