Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...

പ്രവാസികൾക്ക് ഇനി തൊഴിൽ മാറ്റം എളുപ്പം; സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ ഏർപ്പെടുത്തി സൗദി അറേബ്യ, നിബന്ധനകള്‍ക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയും, പ്രവാസികൾക്ക് ആശ്വാസമായി പുതിയ തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ നാളെ മുതൽ

13 MARCH 2021 02:28 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ ഏർപ്പെടുത്തുകയുണ്ടായി. ഇത് നാളെ നിലവില്‍ വരും. ഇതോടെ പ്രവാസികള്‍ക്ക് നിലവിലെ ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്കുള്ള മാറ്റം എളുപ്പമാവുന്നതാണ്. നിബന്ധനകള്‍ക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നായി കരുതുന്നത്.

നിലവില്‍ സ്‌പോണ്‍സറുടെ അനുവാദത്തോട് കൂടി മാത്രമേ തൊഴില്‍മാറാൻ സാധിക്കുകയുള്ളു. പുതിയ നിയമപ്രകാരം തൊഴില്‍ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പാണെങ്കില്‍ നേരത്തേ നോട്ടീസ് നല്‍കിയ ശേഷം തൊഴില്‍ മാറാനും അവസരം നൽകുന്നതായിരിക്കും. എന്നാൽ, ഒരു വര്‍ഷം നിലവിലെ തൊഴിലുടമയ്ക്കു കീഴില്‍ ജോലി ചെയ്ത ശേഷം മാത്രമേ ഇതു സാധ്യമാകുകയുള്ളു. തൊഴില്‍ കരാര്‍ ഇല്ലാത്ത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് തൊഴില്‍ മാറ്റത്തിന് ഒരു നിബന്ധനയുമില്ല. തൊഴില്‍ മാറുന്നതിനാവശ്യമായ ഫീസ് അടയ്ക്കേണ്ട ഉത്തരവാദിത്തവും ഇവിടെ സ്പോണ്‍സര്‍ക്കാണ് ഉള്ളത്.

അതോടൊപ്പം തന്നെ പുതിയ തൊഴില്‍ നിയമം നടപ്പാവുന്നതോടെ സൗദിയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 70 ലക്ഷത്തോളം പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി തീരുകയാണ്. നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് തൊഴില്‍ നിയമത്തില്‍ ഇത്തരത്തിൽ പുതിയ മാറ്റങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ ഈ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി.

അതേസമയം, വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍, തോട്ടം ജീവനക്കാര്‍, ആട്ടിടയന്‍മാര്‍ എന്നിവര്‍ക്ക് ഈ പരിഷ്‌ക്കാരങ്ങള്‍ ബാധകമാവില്ല. അവര്‍ക്ക് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രാലയം അറിയിക്കുകയായിരുന്നു.

പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരുന്നതോടെ രാജ്യത്ത് 70 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് അതായത് കഫാല സമ്പ്രദായം ഇല്ലാതാകുമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സത്താം ബിന്‍ ആമിര്‍ അല്‍ ഹര്‍ബി വ്യക്തമാക്കുകയുണ്ടായി. നിലവില്‍ സൗദി സ്വകാര്യമേഖലയിലെ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യണമെങ്കില്‍ തന്നെ ഒരു സൗദി പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പ് വേണമെന്നാണ് നിയമം പറയുന്നത്.

 

എന്നാല്‍ പുതിയ നിയമ പരിഷ്‌ക്കരണം വരുന്നതോടെ ഇത് ഇല്ലാതാകും. പകരം തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന തൊഴില്‍ കരാര്‍ നിലവില്‍ വരുന്നതാണ്. ഇതോടെ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും തൊഴില്‍ കരാറുകളില്‍ ഏര്‍പ്പെടാനും അത് ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യുവാനും നിര്‍ബന്ധിതമാകുകയും ചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (9 minutes ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (7 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (8 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (8 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

Malayali Vartha Recommends