Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രവാസികളുടെ ഇടനെഞ്ചിൽ ആശങ്ക! ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണത്തെ കുറിച്ച് വ്യക്തത വരുത്തി ബഹ്‌റൈന്‍ അധികൃതര്‍ രംഗത്ത്, ആരോഗ്യകാര സുപ്രിം കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഈ മേഖലയില്‍ പരിചയ സമ്പന്നരായ കമ്പനികളുടെ സഹായം തേടാൻ പദ്ധതി

10 APRIL 2022 04:05 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തിന് പിന്നാലെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. പഴയതുപോലെ അല്ല പലരും ജോലികളിൽ നിന്നും ഒഴിയുകയാണ്. സ്വദേശികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രധാന തസ്തികകളിൽ നിന്നും പ്രവാസികളെ പുറത്താക്കുകയാണ്. സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിൽ നിന്നും നിരവധി പ്രവാസികളാണ് നാടുവിട്ടത്. ഓരോ മേഖലകളിലായി സ്വദേശിവത്കരണം ഉണ്ടാകുമ്പോൾ അത് പ്രവാസികളെ ബാധിക്കുകയാണ്.

അതായത് ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണത്തെ കുറിച്ച് വ്യക്തത വരുത്തി ബഹ്‌റൈന്‍ അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആരോഗ്യ മേഖലയിലെ അനുബന്ധ സേവനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ഉദ്ധേശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിസിഹ്ഹച്ചിരിക്കുകയാണ്. പ്രവാസികളിൽ ആശങ്കയെ തുടർന്നാണ് ഇത്തരത്തിൽ തീരുമാനം പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍, ചില കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം, സര്‍ക്കാര്‍ ആശുപത്രികളുടെയും ഹെല്‍ത്ത് സെന്ററുകളുടെയും സ്വയംഭരണം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ സംവിധാനം പൊതുവായി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ മാത്രമാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.

അതായത് സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ടാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തന്നെ ആരോഗ്യ മന്ത്രാലയത്തിലും ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും ഉദ്യോഗസ്ഥരെ പുനഃവിന്യസിക്കുന്നതാണ്. കൂടാതെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ സാങ്കേതിക സേവന സൗകര്യങ്ങള്‍ ചേര്‍ത്ത് വിപുലപ്പെടുത്തുകയും ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമീനും അധികൃതർ അറിയിച്ചുകഴിഞ്ഞു.

അങ്ങനെ ആരോഗ്യകാര സുപ്രിം കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഈ മേഖലയില്‍ പരിചയ സമ്പന്നരായ കമ്പനികളുടെ സഹായം തേടുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി .

അതേസമയം ഖത്തറില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതായി റിപ്പോർട്ട്. സ്വകാര്യ കമ്പനികളിലാണ് സ്വദേശികളെ നിയമിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് 337 സ്വദേശികളെ നിയമിക്കുകയുണ്ടായി. സ്വകാര്യ കമ്പനികളുടെ ഉന്നത പദവികളിലാണ് നിയമനം. തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് ഹുസൈന്‍ അബ്ദുല്ല ഖത്തര്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

 

 

ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലായിരുന്നു ഏറ്റവും അധികം നിയമനങ്ങള്‍. ഊര്‍ജ- വ്യവസായ മേഖലയിലും ടെലികമ്യൂണിക്കേഷന്‍- ഐടി, സേവന- ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് മേഖലകളിലും ഹോസ്പിറ്റാലിറ്റി രംഗത്തും സ്വദേശികള്‍ക്ക് ഉന്നത തസ്തികകളില്‍ ജോലി ലഭിച്ചു. നാഷണല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി സ്വദേശികള്‍ക്കായി സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (29 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (44 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends