Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി മുന്നറിയിപ്പ്; ഓവര്‍ടൈമുമായി ബന്ധപ്പെട്ട് പുതുക്കിയ വ്യവസ്ഥയുമായി അധികൃതർ, ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുത്! ഏതു സാഹചര്യമായാലും മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്ന് പുതിയ വ്യവസ്ഥ....

18 APRIL 2022 01:45 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് പ്രവാസികൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് യുഎഇ തന്നെയാണ്. തൊഴിൽ വ്യവസ്ഥകളിൽ ഇളവുകൾ നൽകി പ്രവാസികൾക്ക് വേണ്ട പരിരക്ഷ നൽകുന്നതിൽ യുഎഇ കഴിഞ്ഞിട്ടേ മറ്റാരും വരുകയുള്ളു. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ വാർത്തയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി ഓവര്‍ടൈമുമായി ബന്ധപ്പെട്ട് പുതുക്കിയ വ്യവസ്ഥയാണ് വന്നിരിക്കുന്നത്.

ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം നല്‍കരുതെന്നാണ് പുതിയ വ്യവസ്ഥ പറയുന്നത്. മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഏതു സാഹചര്യമായാലും മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണ് വ്യവസ്ഥ ചെയ്യുന്നതാണ്. ആഴ്ചയില്‍ 48 മണിക്കൂര്‍ മാത്രമേ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ലഭിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. അധികജോലി നല്‍കുമ്പോള്‍ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നല്‍കണം എന്നതാണ് വ്യവസ്ഥ.

അങ്ങനെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനത്തില്‍ കുറയാത്ത തുകയാണ് നല്‍കേണ്ടിവരുന്നത്. വ്യാപാര കേന്ദ്രങ്ങള്‍, ഹോട്ടല്‍, കാന്റീന്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊഴികെ ഏതെങ്കിലും ദിവസം അധികം പണിയെടുപ്പിച്ചാല്‍ മറ്റു ദിവസങ്ങളില്‍ ജോലി കുറച്ചു നല്‍കി തൊഴില്‍ സമയം ക്രമീകരിക്കേണ്ടി വരുന്നതാണ്.

രാത്രി 10 നും പുലര്‍ച്ചെ 4 നും ഇടയിലാണ് ഓവര്‍ടൈം നല്‍കിയതെങ്കില്‍ തന്നെ സാധാരണ വേതനത്തിന്റെ 50 ശതമാനത്തില്‍ കുറയാത്ത തുകയാണ് അധിക വേതനമായി തൊഴിലാളിക്ക് നല്‍കേണ്ടിവരുന്നത്. എന്നാൽ ഊഴം അനുസരിച്ച് ജോലി ചെയ്യുന്നവരാണെങ്കില്‍ ആനുകൂല്യം ലഭിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

 

 

 

ഇത്തരത്തിൽ അവധി ദിവസം ജോലി ചെയ്യേണ്ടി വരികയാണെങ്കില്‍ മറ്റൊരു ദിവസം അവധി നല്‍കണം എന്ന നിയമം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഈ സന്ദര്‍ഭത്തിലും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തില്‍ കുറയാത്ത തുകയാണ് ഓവര്‍ടൈമിന് നല്‍കേണ്ടി വരുക. തൊഴിലാളിയുടെ രണ്ട് ദിവസത്തെ അവധി ഒഴിവാക്കി ജോലി ചെയ്യിക്കരുതെന്ന് മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (56 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (4 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends