അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത ടിക്കറ്റിൽ കോടികളുടെ സൗഭാഗ്യം തന്നെ തേടിയെത്തുമെന്ന് വിചാരിച്ചില്ല... അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18 കോടി മലയാളിക്ക്...

അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത ടിക്കറ്റാണ് മലയാളിക്ക് ഭാഗ്യം കൊണ്ടുവന്നത്. ഡിക്‌സണ്‍ എടുത്ത 012027 നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഞായറാഴ്ച രാവിലെ പത്തിന് അബുദാബി വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. സമ്മാനമായ 18,22,25000 രൂപ(18 കോടി) നൈജീരിയയില്‍ താമസിക്കുന്ന മലയാളി ഡിക്‌സണ്‍ കാട്ടിത്തറ ഏബ്രഹാമിനാണ് ഇത്തവണ ലഭിച്ചത്. മുന്‍ മാസങ്ങളില്‍ നടന്ന നറുക്കെടുപ്പില്‍ എറണാകുളം പെരിമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാനേക്കുടി മാത്യു വര്‍ക്കിയ്ക്ക് 12.2 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.
കൂടാതെ ഇതിന് മുന്‍പ് നടന്ന നറുക്കെടുപ്പില്‍ കോടിപതിയായവരില്‍ കൂടുതലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചു. ഓഗസ്റ്റില്‍ കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാന്‍.
അതിന് മുന്‍പ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് സമ്മാനം ലഭിച്ചിരുന്നു. നറുക്കെടുപ്പിലെ മറ്റു വിജയികളില്‍ മറ്റൊരു മലയാളിയടക്കം അഞ്ചു പേര്‍ ഇന്ത്യക്കാരും മൂന്നു പേര്‍ പാക്കിസ്ഥാനികളും ഒരാള്‍ യുഎഇ സ്വദേശിയുമാണ്.
https://www.facebook.com/Malayalivartha



























