നരേന്ദ്രമോദിയ്ക്ക് ഒരു പങ്കാളിയെ കണ്ടെത്താൻ തനിക്കാകുമെന്ന് ട്രംപ്; മാഗസിന് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി ഒരു പങ്കാളിയെ തനിക്ക് കണ്ടെത്താനാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തമാശരൂപേണയുള്ള പ്രതികരണം സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. പൊളിറ്റിക്കോ മാഗസിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലായിരുന്നു ഇത്തരത്തിലൊരു പരാമർശം ഉൾപ്പെടുത്തിയിരുന്നത്.
വിദേശ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അതിന് മുന്നോടിയായുള്ള ട്രംപിന് സംഭവിച്ച അബദ്ധങ്ങളെ കുറിച്ചാണ് പൊളിറ്റിക്കോ മാഗസീൻ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം കഴിഞ്ഞ വര്‍ഷം മോദിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി തനിച്ചാണ് എത്തുന്നതെന്ന് അറിഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. ' ഞാന്‍ വിചാരിക്കുന്നു എനിയ്ക്ക് അദ്ദേഹത്തിന് ഒരു പങ്കാളിയെ കണ്ടെത്തി കൊടുക്കാന്‍ സാധിക്കുമെന്ന്.
അതുപോലെത്തന്നെ ഭൂട്ടാനേയും നേപ്പാളിനേയും കുറിച്ച് ട്രംപിന് ധാരണയില്ലായിരുന്നു. ഇന്ത്യയുടെ ഭാഗമെന്നാണത്രെ കരുതിയിരുന്നത്. മറ്റു നേതാക്കളുമായുള്ള ഉച്ചാരണ പിഴവുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
https://www.facebook.com/Malayalivartha