കൗമാരക്കാരിയെ സുഹൃത്തുക്കള്‍ അറുപതടി മുകളില്‍ നിന്നും നദിയിലേക്ക് തള്ളിയിട്ടു, ഗുരുതര പരിക്കോടെ പെണ്‍കുട്ടി ആശുപത്രിയില്‍
അറുപതടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലത്തില്‍ നിന്നും, സുഹൃത്തുക്കള്‍ നദിയിലേക്ക് തള്ളിയിട്ട പതിനാറുകാരിക്ക് ഗുരുതര പരിക്ക്.
വാഷിംഗ്ടണിലെ യാകോട്ടിലെ ലെവിസ് നദിയിലാണ് സംഭവം. മോള്‍ട്ടണ്‍ ഫാള്‍സ് പാലത്തില്‍ നിന്നും നദിയിലേക്കു ചാടാന്‍ തനിക്കു പേടിയാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.
എങ്കിലും ഇതു ചെവിക്കൊള്ളാതിരുന്ന സുഹൃത്തുക്കളിലൊരാള്‍ പിന്നില്‍ നിന്നും ഈ പെണ്‍കുട്ടിയെ പിടിച്ചു തള്ളുകയായിരുന്നു.
വീഴ്ചയില്‍ ഈ കുട്ടിയുടെ വാരിയെല്ലുകള്‍ക്കും അന്നനാളത്തിനും ശ്വാസനാളത്തിനും പരിക്കേറ്റിട്ടുണ്ട്.
എന്റെ മകള്‍ മരിക്കുകയോ അല്ലെങ്കില്‍ ആയുഷ്ക്കാലം മുഴുവന്‍ തളര്‍ന്നു കിടക്കേണ്ടിവരുകയോ ചെയ്യാന്‍ സാധ്യത ഉണ്ടായിരുന്നു.
എങ്കിലും അവള്‍ക്ക് മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടാകാത്തതില് താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
വീണ ഉടന്‍ സുഹൃത്തുക്കള്‍ തന്നെയാണ് ഈ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha