ഇറ്റലിയിൽ പാലം 29 അടിയോളം താഴ്ച്ചയിലേയ്ക്ക് തകർന്നു വീണു; 22 പേർ മരിച്ചു
ഇറ്റലിയിൽ പാലം തകർന്നു വീണു 22 പേര് മരിച്ചതായി റിപ്പോർട്ടുകൾ. വടക്കുപടിഞ്ഞാറന്‍ ഇറ്റലിയിലെ ജെനോവിലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തകർന്നു വീണ പാലം 29 അടിയോളം താഴ്ച്ചയിലേയ്ക്ക് വാഹങ്ങളോടെ പതിച്ചതാണ് മരണസംഖ്യ ഉയരാനിടയായത്. അതേസമയം നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. ശക്തമായ മഴയില്‍ രാവിലെ 11.30 ന് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.
https://www.facebook.com/Malayalivartha