കേരളത്തിലെ പ്രളയക്കെടുതി... 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം, ഐക്യരാഷ്ട്ര സംഘടന ജനറല്‍ സെക്രട്ടറി അന്‍േറാണിയോ ഗുട്ടെറസ് അതീവ ദുഃഖം രേഖപ്പെടുത്തി
കേരളത്തിലെ പ്രളയക്കെടുതികളില്‍ വളരെയധികം ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന ജനറല്‍ സെക്രട്ടറി അന്‍േറാണിയോ ഗുട്ടെറസ്. പ്രളയ ദുരന്തം സംഘടന നിരീക്ഷിച്ചു വരികയാണെന്നും ഗുട്ടറിസിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജെറിക് അറിയിച്ചു. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കേരളത്തിലേതെന്നും പ്രളയത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടതിലും നാശനഷ്ടങ്ങളിലും അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡുജെറിക് പറഞ്ഞു.
അതേസമയം, ഇന്ത്യ ഇതുവരെ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതില്‍ മികച്ച പ്രവര്‍ത്തന പരിചയമുള്ള രാജ്യമാണ് ഇന്ത്യയെന്നും സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി.
തങ്ങളുടെ റെസിഡന്റ് കോര്‍ഡിനേറ്റള്‍ 'യുരി അഫനാസീവ്' കാര്യമായി ഇന്ത്യയിലെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയിലുള്ള മറ്റ് പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha