ഉക്രെയിനില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് പേര് മരിച്ചു, 38 പേര്‍ക്ക് പരിക്ക്
ഉക്രെയിനില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര് മരിച്ചു. സംഭവത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. ഉക്രെയിനിലെ ലിവിവ് നഗരത്തിലാണ് സംഭവമുണ്ടായത് . നഗരത്തിലെ ദേശീയപാതയില്‍വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് പലതവണയായി മറിയുകയായിരുന്നു.
വാഹനത്തിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 30 കിലോമീറ്റര്‍ മാത്രം അനുവദനീയമായ സ്പീഡ് ഉള്ള സ്ഥലത്ത് 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത്തിലാണ് വാഹനമോടിച്ചതെന്ന് അധികൃതര്‍ കണ്ടെത്തി. സംഭവത്തില്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha