മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് അന്തരിച്ചു
യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ കോഫി അന്നന് (80) അന്തരിച്ചു. യു.എന്‍ വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു.
1938-ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന് 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു.
സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
ഭാര്യ നാനെ, മക്കളായ അമ, കോജോ, നിന എന്നിവര്‍ മരണസമയത്ത് അദ്ദേഹത്തിന്റെ അടുക്കല്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha