ഓസ്‌ട്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സ്രാവിന്റെ ആക്രമണം; കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവാവ് ഹൃദയാഘാതം മൂലം കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രമായ വൈറ്റ്‌സണ്‍ഡേ ദ്വീപില്‍ സ്രാവിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ബീച്ചില്‍ സര്‍ഫിംഗ് നടത്തുന്നതിനിടെ 33 കാരനായ യുവാവിനെ സ്രാവ് ആക്രമിക്കുകയായിരുന്നു.
കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം അക്രമത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























