ട്രംപിന് നേരെ വീണ്ടും വെല്ലുവിളി ! ; ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനലും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോഗ് ഉന്നും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി

ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനലും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോഗ് ഉന്നും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ടുകൾ. പ്യോംഗ്യാംഗിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച നടന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ക്യൂബയ്ക്കു മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മിഗ്വേലിന്റേയും ഉന്നിന്റേയും കൂടിക്കാഴ്ച.
അരനൂറ്റാണ്ടിലേറെ നീണ്ട യുഎസ് ഉപരോധം ബരാക്ക് ഒബാമ അവസാനിപ്പിച്ചിരുന്നുവെങ്കിലും ട്രംപിനു പ്രസിഡന്റ് സ്ഥാനം കിട്ടയതോടെ പുന:സ്ഥാപിക്കുകയായിരുന്നു. ഉത്തര കൊറിയയുടെ മുഖ്യ സഘ്യ രാജ്യങ്ങളില്‍ ഒന്നാണ് ക്യൂബ.
https://www.facebook.com/Malayalivartha

























