സിംബാബ്‌വെയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 47 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 47 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. റുസാപെ നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. ഹരാരെയില്‍നിന്നും മുട്ടാറയിലേക്ക് പോകുകയായിരുന്ന ബസും ഇതേ ദിശയിലേക്ക് തിരികെ വരികയായിരുന്ന മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിംബാബ്‌വെയില്‍ റോഡപകടങ്ങള്‍ നിരന്തരസംഭവമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ സിംബാബ്‌വെയിലുണ്ടായ ബസപകടത്തില്‍ 43 പേര്‍ മരിച്ചിരുന്നു
https://www.facebook.com/Malayalivartha

























