വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
തുടച്ചയായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ. ഷോപ്പിങ്ങിനും മറ്റും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നിലൈനാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ദുബായില്‍ ഏപ്രില്‍ 28 മുതല്‍ മേയ് 1 വരെ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. 2.25 കോടിയിലേറെ ഇന്ത്യക്കാരാണ് ഈ വര്‍ഷം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 2022 ആകുമ്പോഴേയ്ക്കും എണ്ണം 5 കോടിയായി കുതിച്ചുയരും. യുഎഇയില്‍ കഴിഞ്ഞ വര്‍ഷം 23 ലക്ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് എത്തിയത്.
https://www.facebook.com/Malayalivartha