ഉയർന്ന കഴിവുള്ളവർ താഴ്ന്ന ജോലികളില്‍ നിയമിക്കപ്പെടുന്നത് ഒഴിവാക്കും ! ; തൊഴിൽ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ എച്ച്1 ബി വിസ നൽകാനൊരുങ്ങി ട്രംപ് ഭരണകൂടം
തൊഴിൽ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ വിസ അനുവദിക്കാനായി എച്ച്1 ബി വിസയിൽ ട്രംപ് ഭരണകൂടം വീണ്ടും ഭേദഗതികൾ വരുത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതോടെ ഉയർന്ന കഴിവുള്ളവർ താഴ്ന്ന ജോലികളില്‍ നിയമിക്കപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് വൈറ്റ്ഹൗസിലെ നയ ഏകോപനത്തിനുള്ള ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ക്രിസ് ലിഡൽ വ്യക്തമാക്കി.
വിദഗ്ധ തൊഴിലാളികൾ അമേരിക്കയിൽ തുടരണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ആഗ്രഹം. പക്ഷേ അമേരിക്കയിലേക്കു കുടിയേറുന്നവർക്കു യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റമാണ് എച്ച്-1ബി പദ്ധതിയെന്ന് ലിഡൽ കൂട്ടിച്ചേർത്തു
വിദേശ രാജ്യങ്ങളിലെ ഐ.ടി മേഖലയിലെ വിദഗ്ധർക്കും പ്രഫഷനലുകൾക്കും യു.എസിൽ തൊഴിൽ ചെയ്യാൻ അനുവദിക്കുന്നതാണ് എച്ച്1 ബി വിസ. അതേസമയം ഇന്ത്യയിൽ നിന്നാണ് ഇൗ വിസയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതും. 2019 ജനുവരിയോടെ വിസ നിയമം പരിഷ്കരിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
അതേസമയം ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള വിദഗ്ധ തൊഴിലാളികൾ ഏറെ മോഹിക്കുന്നതാണ് എച്ച്-1ബി വീസ. അമേരിക്കയിലെ ഇന്ത്യൻ ഐടി കന്പനികളും ഇന്ത്യൻ വംശജർ നടത്തുന്ന ചെറുകിട കരാർ കന്പനികളും എച്ച്-1ബി വീസക്കാരുടെ സേവനം വലുതായി പ്രയോജനപ്പെടുത്തുന്നു. പുതിയ നിർദേശങ്ങൾ ഇന്ത്യക്കാരെയും കമ്പനികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha