ജയില്‍ ഫാര്‍മസിയില്‍ അതിക്രമിച്ചു കയറിയ തടവുകാര്‍ മരുന്നു കഴിച്ച് ആത്മഹത്യചെയ്തു

വെനസ്വേലയിലെ ലാറിയിലുളള ഡേവിഡ് വിക്‌ടോറിയ ജയിലിലെ 35 തടവുകാരാണ് ഒന്നിച്ച് ആത്മഹത്യചെയ്തത്. വിഷയത്തില്‍ അന്വേഷണത്തിന് യു.എന്‍.മനുഷ്യവകാശ ഏജന്‍സി ഉത്തരവിട്ടു. 20-ല്‍ അധികം പേര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തടവുകാര്‍ നിരാഹാരസമരം നടത്തിവരികയായിരുന്നു.
എന്നാല്‍ നിരാഹാരസമരത്തോടനുബന്ധിച്ച് ജയിലിനുളളിലെ ക്രമസമാധാനം നിലനിര്‍ത്താനായി തടവുകാരെ
കൂട്ടത്തോടെ കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് മനുഷ്യവകാശപ്രവര്‍ത്തകരും തടവുകാരുടെ ബന്ധുക്കളും സംശയിക്കുന്നു. ഏതായാലും സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഏജന്‍സിയും ശക്തമായി ആവശ്യപ്പെട്ടു.
പ്രമേഹം, അപസ്മാരം, രക്തസമ്മര്‍ദം ഇവയ്ക്കു നല്‍കുന്ന മരുന്നുകള്‍ അമിതമായി മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്. മുന്‍പ് ജയിലിനെ ലഹരി വിമുക്തമാക്കുന്നതിനുളള നടപടികള്‍ കര്‍ശനമായി നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ ജയില്‍ സന്ദര്‍ശനം നടത്തിയ ഭരണകക്ഷിയംഗങ്ങള്‍ പറഞ്ഞത് ലഹരിമരുന്നിനടിമയായ തടവുകാരുടെ ശരീരം അത് കിട്ടാത്തതിനാലുളള വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി കണ്ടുവെന്നാണ്.
ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഏജന്‍സിയും വെനസ്വേലയലെ റോമന്‍ കത്തോലിക്കാ സഭകളും ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 850 തടവുകാരെ ഉള്‍ക്കൊളളാന്‍ മാത്രം സൗകര്യമുളള വിക്‌ടോറിയ ജയിലില്‍ ഇപ്പോള്‍ 3000-ത്തിലധികം പേരാണുളളത്. ദുരിതത്തെത്തുടര്‍ന്ന് നൂറോളം തടവുകാരെ മറ്റു ജയിലുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























