13 മാസം വളര്‍ത്തിയ ദത്തുപുത്രനെ തിരിച്ചേല്‍പിക്കാന്‍ കോടതി വിധിച്ചു

ഇംഗ്ലണ്ടിലെ റോഥര്‍ഹാമിലെ ഒരു കോടതിവിധി രാജ്യത്താകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കഴിഞ്ഞ 13 മാസമായി ദത്തെടുക്കാനുദ്ദേശിച്ച് വളര്‍ത്തുകയായിരുന്ന 20 മാസം പ്രായമുള്ള ഒരു കുഞ്ഞിനെ അതിന്റെ ആന്റിയോടൊപ്പം വളരാന്‍ അനുവദിച്ചു കൊണ്ടുള്ള കോടതിവിധിയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. കൗമാരപ്രായക്കാരായ അഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ പുരുഷനും വെളുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞാണ് കേസിനാധാരം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന കുഞ്ഞിന്റെ അമ്മ അതിനെ ഉപേക്ഷിക്കുകയായിരുന്നു. അതേതുടര്‍ന്ന് അഞ്ചുദിവസം പ്രായമായപ്പോള്‍ മുതല്‍, റോഥര്‍ഹാം മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ കുഞ്ഞിനെ ഫോസ്റ്റര്‍ കെയറില്‍ ആക്കി. കുഞ്ഞിന് 7 മാസം കഴിഞ്ഞപ്പോള്‍ ദത്തെടുക്കലിന് അപേക്ഷ നല്‍കിയ വെളുത്ത വര്‍ഗ്ഗക്കാരായ ദമ്പതികളുടെ പക്കല്‍ കുഞ്ഞിനെ ഏല്‍പിച്ചു. ദത്തെടുക്കലിനുള്ള അപേക്ഷയ്ക്ക് ഔദേ്യാഗിക അംഗീകാരം അപ്പോഴും നല്‍കിയിരുന്നില്ല. ഒരു കുഞ്ഞിനെ ശരിയായി വളര്‍ത്തേണ്ടതെങ്ങനെ എന്നു മനസ്സിലാക്കുന്നതിന് അവര്‍ ഒരു കോഴ്‌സില്‍ ചേര്‍ന്നു പഠിച്ചതും, കുഞ്ഞിന്റെ അച്ഛന്റെ രാജ്യമായ ആഫ്രിക്കയെക്കുറിച്ചുള്ള കഥകള്‍ രണ്ടുവയസ്സോളം പ്രായമുള്ള കുഞ്ഞിന് വായിച്ചുകേള്‍പ്പിച്ചു കൊടുക്കുന്നതുമെല്ലാം നിരീക്ഷിച്ചപ്പോള്‍ അവരുടെ അപേക്ഷയ്ക്ക് ഔദേ്യാഗിക അംഗീകാരം നല്‍കാന്‍ മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് കറുത്ത - വെളുത്ത വംശജരായ മാതാപിതാക്കളുടെ കുഞ്ഞാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന തന്റെ കുഞ്ഞിനെ വിട്ടുതരണമെന്ന് വാദിച്ചുകൊണ്ട് കുട്ടിയുടെ ആഫ്രിക്കന്‍ - അമേരിക്കനായ അച്ഛനെത്തിയത്. കുട്ടിയുടെ ജനിതക പരിശോധനയില്‍ അയാളാണ് പിതാവെന്ന് മനസ്സിലായതിനെ തുടര്‍ന്ന്, അയാളുടെ സഹോദരിയോടൊപ്പം ജീവിയ്ക്കാന്‍ അനുമതി തരണമെന്ന് അയാള്‍ കോടതിേയാട് അപേക്ഷിച്ചു. കഴിഞ്ഞ 13 മാസം കൊണ്ട് അവന്‍ തങ്ങളുടെ കുഞ്ഞായി മാറിക്കഴിഞ്ഞുവെന്നും, തങ്ങളില്‍ നിന്ന് കുഞ്ഞിനെ അകറ്റുന്നത് കടുത്ത മനോവിഷമത്തിനിടയാക്കുമെന്നും വളര്‍ത്തച്ഛനും അമ്മയും വാദിച്ചെങ്കിലും, കുഞ്ഞിന്റെ അച്ഛന്റെ വംശവുമായി ബന്ധമുള്ള കുടുംബത്തില്‍ വളരുന്നതാണ് അവന്റെ വ്യക്തിത്വ വികാസത്തിനും, ജീവിതകാലം മുഴുവനുമുള്ള സുരക്ഷയ്ക്കും നല്ലതെന്ന് കോടതി വിലയിരുത്തി. തന്റെ വിധി ഒരു കുടുംബത്തിന് കടുത്ത മനോവ്യഥ നല്‍കുമെന്നറിയാമെങ്കിലും, കുട്ടിയുടെ ജീവിതകാലം മുഴുവനുള്ള സുരക്ഷയ്ക്ക് അനുയോജ്യമായ നിലപാട് ഏതാണെന്നതിനാണ് ഇംഗ്ലണ്ടിലെ 2002-ലെ അഡോപ്ഷന്‍ ആന്റ് ചില്‍ഡ്രന്‍ ആക്റ്റ് പ്രാധാന്യം നല്‍കുന്നത് എന്നതിനാലാണ് ഇത്തരത്തിലുള്ള വിധിപ്രഖ്യാപനം നടത്തുന്നതെന്ന് ജഡ്ജി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























