താലിബാന് ഓഫീസ് അനുവദിക്കാൻ സന്നദ്ധരാണ്;അഫ്‌ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി

അഫ്ഗാനിസ്ഥാനിൽ താലിബാന് ഓഫീസ് അനുവദിക്കാൻ സന്നദ്ധരാണെന്ന് അഫ്‌ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി.കാബൂളിലോ നംഗര്‍ഹാറിലോ കന്ദഹാറിലോ എവിടെയാണോ താലിബാന് ഓഫീസ് ആവശ്യം അവിടെ അതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് അഷ്റഫ് ഗനി പറഞ്ഞു.
താലിബാനികള്‍ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് നംഗര്‍ഹാര്‍. സമാധാന ചര്‍ച്ചകളില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ താലിബാന്‍ മുഖവിലക്കെടുക്കണമെന്നും അഷ്റഫ് ഗനി വ്യക്താമാക്കി . നംഗര്‍ഹാറില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ്.
അഫ്ഗാനിസ്ഥാനിൽ പതിനേഴു വർഷമായി തുടരുന്ന യുദ്ധത്തിൽനിന്ന് പിന്‍വാങ്ങാനൊരുങ്ങുകയാണ് അമേരിക്ക. ഇതിന്റെ ഭാഗമായി റഷ്യയിലും ഖത്തറിലുമായി താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടന്നു.
താലിബാൻ വെടിനിർത്തുന്നതോടൊപ്പം നിലവിലെ ഗവൺമെന്റുമായി നേരിട്ടു ചർച്ചനടത്തണമെന്നാണ് സമാധാന ചര്‍ച്ചകളിലെല്ലാം ഉരുത്തിരിഞ്ഞ നിര്‍ദേശം. പക്ഷേ അതിന് താലിബന്‍ സന്നദ്ധമല്ല. നിലവില്‍ അഫ്ഗാനിസ്ഥാനിലെ നിരവധി ജില്ലകളുടെ നിയന്ത്രണം താലിബാന്റെ കൈകളിലാണ്.
https://www.facebook.com/Malayalivartha


























