ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന് അന്ത്യം കുറിക്കാനായി പുതിയനീക്കവുമായി അമേരിക്ക
ചൈനയുമായുള്ള വ്യാപാര യുദ്ധത്തിനു അന്ത്യം കുറിക്കുന്നതിനായി പുതിയ നീക്കം നടത്തി അമേരിക്ക. . വ്യപാര കാര്യങ്ങളിൽ ചൈനയുമായി ചർച്ച നടത്താൻ ഈ ആഴ്ച തന്നെ വിദഗ്ദ്ധ സംഘത്തെ ബെയ്ജിങിലേക്ക് അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് അമേരിക്കയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് താല്കാലിക വിരാമം ഉണ്ടായത് . അന്ന് ഇരു രാഷ്ട്ര തലവന്മാരും നടത്തിയ കൂടിക്കാഴ്ചയില്‍ ഉൽപന്നങ്ങൾക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ല എന്ന ധാരണയിലെത്തുകയായിരുന്നു.
പിന്നീട് വ്യാപാര ബന്ധം സുഗമമാക്കാന്‍ ഇരു രാജ്യങ്ങളും പദ്ധതികൾ ആവിഷ്കരിച്ചു .ചൈനയുമായി വളരെ നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90 ദിവസത്തെ ഉപരോധം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും സമവായ ചര്‍ച്ചകൾ നടത്തുന്നുണ്ടെങ്കിലും മാര്‍ച്ച് ഒന്നിനുള്ളില്‍ പുതിയ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി ഏർപ്പെടുത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha