അഴിമതി ക്കേസ് ; മുന്‍ പ്രധാനമന്ത്രി അബ്ദുള്ള യമീനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന വകുപ്പ് ചുമത്തി ഉന്നത കോടതി
അധികാരത്തിലിരിക്കെ സര്‍ക്കാര്‍ പണം തന്റെ സ്വകാര്യ അക്കൌണ്ടിലേക്ക് മാറ്റി എന്ന കേസിൽ മാലിദ്വീപ് മുന്‍ പ്രധാനമന്ത്രി അബ്ദുള്ള യമീനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന വകുപ്പ് ചുമത്തി ഉന്നത കോടതി. തന്റെ അക്കൌണ്ടിലേക്ക് ഒരു മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണമാണ് അബ്ദുള്ള യമീന് മാറ്റിയത്.
കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ 15 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് യമീനിനെതിരെ കോടതി ചുമത്തിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയാണ് അബ്ദുള്ള യമീന്.
ഇതിനുപുറമേ , മറ്റു അഴിമതി ആരോപണങ്ങളും അധികാരത്തിലിരിക്കെ അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ടൂറിസം വകുപ്പിന് വേണ്ടി ഒരു ഐലന്റ് ലീസിനെടുത്തതുമായി ബന്ധപ്പെട്ട് 79 മില്ല്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണവും തന്റെ ബാങ്ക് അക്കൌണ്ടിലേക്ക് യമീന് നീക്കിയിട്ടുണ്ട്. മാത്രമല്ല മറ്റു രാഷ്ട്രീയ നേതാക്കളെ പണം കൊടുത്ത് വരുതിക്ക് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2015ലായിരുന്നു കേസിനാസ്പദമയ അഴിമതിയെല്ലാം നടന്നത്.
https://www.facebook.com/Malayalivartha