ഇന്ത്യന്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് പാകിസ്താന് സ്കൂളിന്റെ രജിസ്ട്രേഷന് റദ്ദാക്കി
പാകിസ്താനിലെ കറാച്ചിയില്‍ ഇന്ത്യന്‍ ഗാനം ആലപിക്കുകയും പതാക വീശുകയും ചെയ്തതിന് പാകിസ്താനിലെ സ്കൂളിന്റെ രജിസ്ട്രേഷന് റദ്ദാക്കി.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനു തൊട്ടുപിന്നാലെ രജിസ്ട്രേഷന് റദ്ദാക്കുകയായിരുന്നു.
സ്കൂളില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഗാനം ആലപിക്കുകയും ഇന്ത്യയുടെ പതാക വീശുകയും ചെയ്തത്. ഇന്ത്യന്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ചാണ് നടപടി.
മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്ന് സ്കൂള്‍ മാനേജറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെത്തുര്ന്നാണ് നടപടി.
വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെക്കുറിച്ച് മനസിലാക്കാനാണ് പരിപാടി നടത്തിയതെന്ന് സ്കൂള്‍ മാനേജ്മെന്റ് വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha