നൈജീരിയയിലെ ബുനി യാഡില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
നൈജീരിയയിലെ ബുനി യാഡില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുനി യാഡിലെ സൈനിക ക്യാന്പിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഭീകരാക്രമണത്തില്‍ തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരരില്‍നിന്നു ആയുധങ്ങളും ബൈക്കുകളും സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മൈഡുഗുരിയിലുണ്ടായ ചാവേറാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha