അമേരിക്കയിൽ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധം
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു.അതും സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ . റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര് ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ച് ഇതിനോടകം രംഗത്തെത്തി.
ട്രംപിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റോബിയോ വ്യക്തമാക്കിയത്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. അടിയന്തരാവസ്ഥ തീരുമാനത്തോടെ രാജ്യത്തിന്റെ പുരോഗതിക്ക് കോട്ടം തട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിന്റെ തീരുമാനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ആശങ്കയുണ്ടെന്ന് മറ്റൊരു അംഗം റോണ്‍ ജോണ്‍സും വ്യക്തമാക്കി. ഇതിനു പുറമേ, രാജ്യത്ത് പലയിടങ്ങളിലായി ആക്ടിവിസ്റ്റുകളും ജനങ്ങളും തെരുവിലിറങ്ങി.
ആക്ടിവിസ്റ്റുകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ട്രംപിന്റെ തീരുമാനം ജനാധിപത്യത്തിന്റെ അന്ത്യമായാണ് ആക്ടിവിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha