പുല്‍വാമ ആക്രമണം... ഞാനൊരു പാക്കിസ്ഥാനിയാണ്; പാക്കിസ്ഥാനിലെ യുവജനത പുല്‍വാമ ആക്രമണത്തെ അപലപിക്കുന്നു
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് മിക്ക രാജ്യങ്ങളും പാക്കിസ്ഥാന് ഭീകരവാദത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാനിലെ യുവജനത പുല്‍വാമ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ ആക്രമണത്തെ അപലപിക്കുന്നത്. ഞാനൊരു പാക്കിസ്ഥാനിയാണ്, പുല്‍വാമ ആക്രമണത്തെ അപലപിക്കുന്നു എന്നെഴുതിയ പ്ളക്കാര്‍ഡ് പിടിച്ച് വെറുപ്പിനെതിരെയുള്ള ചലഞ്ച് പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.
പാക്കിസ്ഥാനിലെ പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തക സെഹയര്‍ മിര്‍സയും വെറുപ്പിനെതിരെയുള്ള ചലഞ്ചിന്റെ ഭാഗമായി. എന്റെ മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണപ്പെടുത്തില്ലെന്നും ആരുടേയും രക്തം ചിന്തരുതെന്നും പ്ളക്കാര്‍ഡില്‍ കുറിക്കുന്നു. ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയുമാണ് പാക്കിസ്ഥാന് യുവജനത കൈകോര്‍ക്കുന്നത്.
https://www.facebook.com/Malayalivartha