Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ന്യൂസിലന്‍ഡില്‍ വെടിവെയ്പ്പ് നടത്തിയ അക്രമി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമ, അവന്റെ ക്രൂരത ടിവിയില്‍ കണ്ട് സ്തബ്ധരായി കുടുംബം, ഭീകരന്‍ കോടതി മുറിയില്‍ കാണിച്ച ചിഹ്നത്തിന്റെ അര്‍ത്ഥമിത്!

18 MARCH 2019 11:52 AM IST
മലയാളി വാര്‍ത്ത

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വംശീയവെറി മൂത്ത് അക്രമി നടത്തിയ വെടിവെയ്പ്പില്‍ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് രണ്ട് മുസ്ലീം പള്ളികളിലേയ്ക്ക് അതിക്രമിച്ചെത്തിയ അക്രമി വെടിവെയ്പ്പ് നടത്തിയത്. ഓസ്ട്രേലിയന്‍ വംശജനായ ബ്രന്റണ്‍ ടാറന്റ് ആണ് ക്രൂരതയുടെ ലൈവ് സ്ട്രീമിങ്ങ് നടത്തി അക്രമണം അഴിച്ചുവിട്ടത്.

ബ്രന്റന്റെ അതിക്രൂരത ടെലിവിഷനിലൂടെയാണ് കുടുംബം അറിയുന്നത്. തങ്ങള്‍ എല്ലാവരും സ്തബ്ധരായി, എന്താണ് ചിന്തിക്കേണ്ടതെന്ന് പോലും അറിയാത്ത അവസ്ഥയിലായെന്ന് ബ്രന്റണിന്റെ മുത്തശ്ശി മാരി ഫിറ്റ്സ്ജെറാള്‍ഡ് വിദേശ മാധ്യമത്തോട് തുറന്നു പറഞ്ഞു. തങ്ങളുടെ കുടുംബത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരാള്‍ ചെയ്തത് ചിന്തിക്കാനാകുന്നില്ല.

ഗ്രാഫ്റ്റണ്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ടാറന്റ് വളര്‍ന്നത്. അവന്റെ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും ഇത്തരത്തിലുള്ള മാറ്റത്തിന്റെ സൂചനകള്‍ കണ്ടിരുന്നില്ല. ഓസ്ട്രേലിയയില്‍ നിന്ന് യൂറോപ്പിലേയ്ക്കുള്ള യാത്രകള്‍ അവനെ പൂര്‍ണമായി മാറ്റിയിരിക്കാമെന്നും അവര്‍ കണ്ണുനീരോടെ പറയുന്നു. ടാറന്റിന് എന്നും താത്പര്യം കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. അവന്റെ അച്ഛന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് മരിക്കുന്നത്, അതോടെ അവന്‍ യാത്രകള്‍ തുടങ്ങുകയായിരുന്നു.

എന്നാല്‍ ഒരു വര്‍ഷത്തിനു മുമ്പ് സഹോദരിയുടെ ജന്മദിനത്തില്‍ വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ആ വരവില്‍ ഇത്തരമൊരു അക്രമമനോഭാവത്തിന്റെ ഒരു സൂചനകളും തങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. ടാറന്റിന്റെ അമ്മയും സഹോദരിയും ഇപ്പോള്‍ പോലീസിന്റെ സുരക്ഷിത വലയത്തിലാണ്. കുടുംബക്കാര്‍ക്ക് ഇരുവരെയും ബന്ധപ്പെടാന്‍ പോലുമാകുന്നില്ല.

പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നു. അവരുടെ സംരക്ഷണവും പോലീസിന്റെ കൈകളിലാണെന്ന് അവര്‍ പറയുന്നു. വെടിവെയ്പ്പില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ചു ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.

മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ബ്രന്‍ഡന്‍ ടറന്റോ എന്ന അക്രമി തനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ബ്രന്‍ഡന്‍ ഭീകരാക്രമണം എന്നാണ് ന്യുസീലാന്റ് സുരക്ഷ വൃത്തങ്ങള്‍ പറയുന്നത്. മുസ്ലീം പള്ളിയില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ 87 പേജുള്ള ഒരു കുറിപ്പ് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് മിനിട്ടുകള്‍ മാത്രം മുമ്പ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍-ന് ഈ പ്രസ്താവന ഇ-മെയിലില്‍ അയച്ചിരുന്നു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 'വൈറ്റ് മാന്‍ പവര്‍' ആംഗ്യം കാണിക്കുന്ന ഭീകരന്‍ ബ്രെന്‍ഡന്‍ ടറന്റോ, മാധ്യമങ്ങളില്‍ ചര്‍ച്ചയായി. വെളുത്തവര്‍ഗക്കാര്‍ ഒരു പ്രത്യേക വംശമാണെന്നും അവര്‍ ലോകത്ത് ഏത് വര്‍ഗത്തേക്കാളും ഉന്നതരാണ് എന്നും വിശ്വസിക്കുന്നവരില്‍ പെട്ടവരാണ് ടറന്റോ. കടുത്ത മുസ്ലിം വിരുദ്ധതയും കറുത്തവര്‍ക്കും ഏഷ്യന്‍ വംശജര്‍ക്കുമെതിരെ വെറുപ്പും സൂക്ഷിക്കുന്നവരാണിവര്‍. ഇവരുടെ അടയാളമായ ചിഹ്നമാണ് ടറന്റോ കോടതിമുറിയില്‍ കാണിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (12 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (31 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (52 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (56 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (1 hour ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

Malayali Vartha Recommends