ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

ശ്രീലങ്കയില്‍ നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. നിലവിലെ പ്രസിഡന്റ് മഹീന്ദ രജപ്ക്‌സെക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് സ്വന്തം മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മൈത്രിപാല സിരിസേനയാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.
2010 ലേതു പോലെ അനുകൂല സാഹചര്യമല്ല രജപക്‌സെക്ക് ശ്രീലങ്കയില്‍ ഇപ്പോഴുള്ളതെന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്‍.ടി.ടി.ഇയെ അമര്‍ച്ച ചെയ്തു എന്നതാണ് പ്രധാനനേട്ടമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രജപക്‌സെ ഉയര്‍ത്തിക്കാട്ടിയത്.
എന്നാല്‍ രജപക്‌സെയുടെ തന്നെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മൈത്രിപാല സിരിസേനയെ രജപക്‌സെയുടെ എതിര്‍ സ്ഥാനാര്‍ഥിയായി പ്രതിപക്ഷം തെരഞ്ഞെടുത്തത് അത്ര നല്ല ലക്ഷണമല്ല. അഴിമതി ആരോപണമാണ് മൂന്നാമത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്ന രജപക്‌സെക്കെതിരെ സിരിസേനന്‍ പ്രധാനമായും ഉയര്‍ത്തുന്ന ആരോപണം.
സിംഹള വംശജരുടെ വോട്ടിലാണ് രജപക്‌സെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ് രജപക്‌സെക്ക് ആശ്വാസം നല്‍കുന്നുണ്ട്. തമിഴ് വംശജരുടെ പാര്‍ട്ടിയായ തമിള്‍ നാഷണല്‍ അലയന്‍സ് സിരിസേനന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുസ്്ലിം പാര്‍ട്ടികളുടെ പിന്തുണയും സിരിസേനനാണ്. രാജ്യത്തെ 30 ശതമാനം വോട്ടും ഈ വിഭാഗങ്ങളുടെതാണ്.
തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















