പാക് പട്ടാള കോടതി വധശിക്ഷയ്ക്കു വിധിച്ച കുല്ഭൂഷന് ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്...
പാക് പട്ടാള കോടതി വധശിക്ഷയ്ക്കു വിധിച്ച കുല്ഭൂഷന് ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി മാനിച്ചാണ് പാകിസ്താന്റെ നടപടി. പാക് നിയമങ്ങള്‍ അനുസരിച്ചുള്ള സഹായങ്ങള്‍ കുല്ഭൂഷന് നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിയന്ന കണ്വെന്ഷന് പ്രകാരമുള്ള നയതന്ത്രസഹായം ലഭിക്കാന്‍ കുല്ഭൂഷന് ജാദവിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നു. ഈ വിധി മാനിച്ചാണ് കുല്ഭൂഷന് ജാദവിന് നയതന്ത്രസഹായം നല്‍കുന്നതെന്നും പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ഇതുപ്രകാരം എന്തൊക്കെ സഹായങ്ങള്‍ ലഭിക്കുമെന്ന് കുല്‍ഭൂഷനെ അറിയിച്ചതായും പാക് അധികൃതര്‍ വ്യക്തമാക്കി.കുല്ഭൂഷണ് ജാദവ് കേസില്‍ നിയമപ്രകാരം നീങ്ങുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പുതിയ നീക്കം.
2017 ഏപ്രിലിലാണ് 49കാരനായ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷക്കു വിധിച്ചത്. തുടര്‍ന്ന് പാകിസ്താന് തീരുമാനത്തിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha