മധ്യ ചൈനയിലെ ഹെനന്‍ പ്രവിശ്യയിലുള്ള ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം പത്തായി... നിരവധി പേര്‍ക്ക് പരിക്ക്
മധ്യ ചൈനയിലെ ഹെനന്‍ പ്രവിശ്യയിലുള്ള ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം നടന്നത്.
ഹെനാന്‍ കോയില്‍ ഗ്യാസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ എയര്‍ സെപറേഷന് യൂനിറ്റിലാണ് സ്ഫോടനമുണ്ടായത്. നടന്നത്. എന്നാല്‍ മറ്റു ഗ്യാസ് ടാങ്ക് സമീപമെങ്ങും ഇല്ലാതിരുന്നത് കൂടുതല്‍ അപകടം ഒഴിവാക്കി. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരവധി വീടുകള്‍ക്കും സ്ഫോടനത്തില്‍ കേടുപാടുകളുണ്ടായി.
https://www.facebook.com/Malayalivartha