കുഞ്ഞിനെ എടുക്കുന്നത് എങ്ങനെയെന്ന് ആരെങ്കിലും മേഗന് മാര്ക്കലിനൊന്ന് പറഞ്ഞുകൊടുക്കൂ എന്ന് സോഷ്യല്‍ ലോകം
ഹാരി രാജകുമാരനും മേഗന് മാര്‍ക്കലിനും ഇക്കഴിഞ്ഞ മേയ് ആറിന് രാവിലെയാണ് ആണ്‍കുഞ്ഞ് പിറന്നത്. ഏഴാം കിരീടാവകാശിയായ കുഞ്ഞ് രാജകുമാരന്റെ ജനനം ഇംഗ്ലണ്ടില്‍ വലിയ ആഘോഷമായിരുന്നു. ആര്‍ച്ചി എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
കുഞ്ഞ് ജനിച്ച് ഒരുമാസത്തിലേറെ ആയെങ്കിലും അടുത്തിടെയാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ആ ചിത്രങ്ങള്‍ മേഗന് ധാരാളം വിമര്‍ശനങ്ങളാണ് നേടിക്കൊടുത്തത്.
ഇപ്പോള്‍ മേഗനെ ട്രോളുകയാണ് സമൂഹമാധ്യമങ്ങള്‍. കുഞ്ഞിനെ ശരിക്ക് എടുക്കാനറിയില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.' മേഗന് എടുക്കുന്ന രീതി കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നു' ' ആരെങ്കിലും കുഞ്ഞിനെ എടുക്കാന്‍ മേഗനെ പഠിപ്പിക്കൂ' എന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
അതേസമയം മേഗനെ അനുകൂലിച്ചും കമന്റുകളുണ്ട്. അനാവശ്യ വിമര്‍ശനങ്ങളും ട്രോളുകളും ഒഴിവാക്കാനാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഹാരി രാജകുമാരനുമായുള്ള വിവാഹം മുതലെ മേഗനെ കാരണങ്ങള്‍ ഇല്ലാതെ ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണിതെന്നാണ് ഇവരുടെ വാദം.
ഹാരിയും മേഗനും ഗോള്ഫുകളികാണാന് എത്തിയപ്പോള്‍ കുഞ്ഞു ആര്‍ച്ചിയെ ക്യാമറകണ്ണുകള്‍ പൊതിഞ്ഞു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
https://www.facebook.com/Malayalivartha