പാകിസ്താന് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്; ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഗാട്ടിയില്‍ ഓഗസ്റ്റ് അവസാനം പാക് സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ട്; ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ തുരുത്തി
പാക്കിസ്താന് സൈന്യത്തിലെ സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഗാട്ടിയില്‍ ഓഗസ്റ്റ് അവസാനം പാക് സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ട്.
പൂഞ്ച് നദിയിലൂടെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം പാക് സൈന്യം എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ തുരുത്തി. സെപ്റ്റംബര്‍ 12ന് പാക്കിസ്ഥാന്റെ ബോഡര്‍ ആക്ഷന്‍ ടീമും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. ഇവരെയും സൈന്യം തുരുത്തിയിരുന്നു.
https://www.facebook.com/Malayalivartha