മെക്സിക്കോയില്‍ നഗരമധ്യത്തിലെ കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കണ്ടെത്തി!
മെക്സിക്കോയിലെ ജാലിസ്കോയിലുള്ള ഗ്വാഡജലാരയിലെ കിണറ്റില്‍ 44 മൃതദേഹങ്ങള്‍ കണ്ടെത്തി. 119 ബാഗുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുപ്രസിദ്ധ ക്രിമിനല്‍ സംഘടനകളില്‍ ഒന്നായ ജലിസ്കോ ന്യൂ ജനറേഷന് കാര്‍ട്ടലിനെ ചുറ്റിപ്പറ്റി സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
നഗരത്തില്‍ പലയിടത്തും കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വ്യാപിച്ചതോടെ പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പലതും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണുള്ളത്.
മരിച്ചവരില്‍ സ്ത്രീകളും ഉണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. കഴിഞ്ഞ ഓഗസ്റ്റില്‍ മെക്സികോയിലെ ഒരു മേല്‍പ്പാലത്തില്‍ അര്‍ദ്ധനഗ്നമായ 19 മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയതിനു പിന്നില്‍ ജലിസ്കോ ന്യൂ ജനറേഷന് കാര്‍ട്ടലാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
അധോലോക മാഫിയകള്‍ സജീവമായ രാജ്യമായ മെക്്സിക്കോ, ലോകത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ മുന്നിരയിലാണ്്. 2018-ല്‍ മാത്രം 29,111 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ 17,608 പേര് കൊല്ലപ്പെട്ടു. ഒരുദിവസം ശരാശരി നൂറിലധികം പേര് രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്,
https://www.facebook.com/Malayalivartha