അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ് നടന്നു .. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത് എന്നത് ആശങ്ക ഉയർത്തുന്നു..കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ..

അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ് നടന്നു .. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത് എന്നത് ആശങ്ക ഉയർത്തുന്നു. . വ്യാഴാഴ്ച രാത്രിയോടെ ആണ് വെടിവെയ്പ്പ് ഉണ്ടായത് .. നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ട് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെടിവെപ്പില്‍ 6 പേര്‍ക്ക് സാരമായ പരിക്ക് പറ്റിയതായി പ്രാദേശിക വാര്‍ത്താ ചാനലുകൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പില്‍ ഒരാള്‍ മരിച്ചതായും വിവരമുണ്ട്.
രാത്രി പത്ത് മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. ആക്രമിക്കപ്പെട്ടവര്‍ കാല്‍നട യാത്രക്കാരാണ് എന്നാണ് വിവരം. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. ആരാണ് വെടിവെപ്പ് നടത്തിയത് എന്ന വിവരം പുറത്ത് വന്നിട്ടില്ല.
മരണപ്പെട്ടതും പരിക്കേറ്റവുമായ ആളുകളുടെ വിവരങ്ങളും പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. പരിക്കേറ്റവരില്‍ 5 പുരുഷന്മാരും ഒരു സ്ത്രീയുമാണുളളത് എന്നാണ് വിവരം. വൈറ്റ് ഹൗസിന് വെറും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് ആക്രമണം ഉണ്ടായത്. പല തവണ വെടിവെയ്പ്പ് നടന്നിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വെടിവയ്പ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ..
https://www.facebook.com/Malayalivartha