Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

ഏരിയ 51 എന്ന ഈ പ്രദേശത്തിന്റെ രഹസ്യമറിയാന്‍ ഈ പ്രദേശത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഒരു ഫെയ്‌സ്ബുക്ക് ഇവന്റ് ആഹ്വാനം ഉണ്ടായിരുന്നു..ലക്ഷക്കണക്കിന് ആളുകളാണ് ഇവന്റിൽ പങ്കെടുത്തത് .. അതിന്റെ തുടർച്ചയായി ഇന്ന് അമേരിക്കയിലെ ഈ പ്രദേശം റെയ്ഡ് ചെയ്യാൻ 28 ലക്ഷം ആളുകൾ എത്തുമെന്ന് അറിയിച്ചിരിക്കുന്നു

20 SEPTEMBER 2019 03:20 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ ...എരിയ 51 .. അമേരിക്കയിലെ നെവാദയിലാണ് ഈ പ്രദേശം. അന്യഗ്രഹജീവികളുടെ വിഹാര കേന്ദ്രമെന്ന നിലയില്‍ കുപ്രസിദ്ധിയാര്‍ജിച്ച പ്രദേശമാണ് ഏരിയ 51 .

ഏരിയ 51 എന്ന ഈ പ്രദേശത്തിന്റെ രഹസ്യമറിയാന്‍ ഈ പ്രദേശത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഒരു ഫെയ്‌സ്ബുക്ക് ഇവന്റ് ആഹ്വാനം ഉണ്ടായിരുന്നു..ലക്ഷക്കണക്കിന് ആളുകളാണ് ഇവന്റിൽ പങ്കെടുത്തത് .. അതിന്റെ തുടർച്ചയായി ഇന്ന് അമേരിക്കയിലെ ഈ പ്രദേശം റെയ്ഡ് ചെയ്യാൻ 28 ലക്ഷം ആളുകൾ എത്തുമെന്ന് അറിയിച്ചിരിക്കുന്നു. തമാശയ്ക്കായി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഇവന്റ് യഥാര്‍ത്ഥത്തില്‍ പേജ് ഉടമകളുടെ കൈവിട്ടുപോവുകയായിരുന്നു എന്ന് പറയാം .നിഗൂഢത നിറഞ്ഞ കഥകളിലൂടെ ജനങ്ങളുടെ മനസില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇടമായിരുന്നതിനാലാവണം ഇത്രയധികം ആളുകൾ ഈ ഇവന്റിന് സന്നദ്ധരായി എത്താൻ കാരണം ..ഷെയറായും ചര്‍ച്ചകളായും ട്രോളുകളായും ഇവന്റ് ഫെയ്സ്ബുക്കില്‍ വൈറലായി മാറുകയായിരുന്നു

തമാശയില്‍ തുടങ്ങിയ പരസ്യം ഗൗരവതരമായ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഇവന്റില്‍ പങ്കെടുക്കാമെന്നേറ്റ് 28 ലക്ഷത്തോളം പേരുടെ പിന്തുണ ലഭിച്ചു. ഈ സാഹചര്യത്തില്‍ നേവാഡയെന്ന അമേരിക്കയിലെ മരുഭൂമി നഗരം ജാഗ്രതയിലാണ്. അപ്രതീക്ഷിതമായി ഇത്ര വലിയ ആള്‍ക്കൂട്ടം പ്രവേശിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് യാതൊരു ധാരണയുമില്ലാതെ നട്ടം തിരിയുകയാണ് അധികൃതർ..എന്നിരുന്നാലും നേവാഡയിലെ റേച്ചൽ, ഹൈക്കോ നഗരങ്ങളിലെ കച്ചവടക്കാർ വളരെ സന്തുഷ്ടരാണ് ..സമീപ കാലത്തൊനുറും ഇത്രയും വലിയ ഒരു ചാകര അവർക്ക് കിട്ടിക്കാണില്ല

ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഏരിയ 51 എന്നക് പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അമേരിക്കന്‍ ഏയര്‍ഫോഴ്സിന്‍റെ എഡ്വാര്‍ഡ് എയര്‍ഫോഴ്‌സ് ബേസിന്‍റെ ഭാഗമാണ് ഈ സ്ഥലം. അമേരിക്കന്‍ സൈന്യത്തിന്‍റെ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ച് ഇതിന് അടുത്താണ്

അമേരിക്ക ആധുനിക ആയുധങ്ങള്‍ വികസിപ്പിക്കുന്നത് എരിയ 51ലാണ് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു കഥ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി അമേരിക്ക പിടിച്ചുവച്ച പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു തിയറി അടിസ്ഥാനമാക്കി 2012 ല്‍ നാഷ്ണല്‍ ജിയോഗ്രഫിക് ചാനല്‍ ഒരു ഡോക്യൂമെന്‍ററി പ്രക്ഷേപണം ചെയ്തിരുന്നു..

എന്നാല്‍ ഈ എരിയ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എക്സ് ഫയലില്‍ പെടുന്ന കാര്യമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഒരു പ്രസിഡന്‍റ് പുതുതായി സ്ഥാനമേല്‍ക്കുമ്പോള്‍ അതീവ രഹസ്യമായി പഴയ പ്രസിഡന്‍റ് കൈമാറുന്ന രേഖകളാണ് എക്സ് ഫയല്‍സ് എന്ന് പറയുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്തും, ശീതയുദ്ധകാലത്തുമാണ് എരിയ 51 ഏറ്റവും ചര്‍ച്ചയായത്. എന്നാല്‍ ഇത് അമേരിക്കന്‍ സൈന്യത്തിന്‍റെ ഒരു തന്ത്രം മാത്രമാണ് എന്ന് വാദിക്കുന്നവരും ഏറൊണ്.

വര്‍ഷമായി ഏരിയ 51 നെക്കുറിച്ചുള്ള നിഗൂഢതകള്‍ക്ക് അവസാനമില്ലാതെ തുടരുകയാണ്. എരിയ 51 തേടുന്നവര്‍ എന്ന പേരില്‍ ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും ചില ഗ്രൂപ്പുകള്‍ തന്നെയുണ്ട്. കാലങ്ങളായി വിമാന പരീക്ഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമായാണ് സൈന്യം ഇവിടം ഉപയോഗപ്പെടുത്തുന്നത്. .എന്നാല്‍ ഇവിടെ വെച്ച് നടത്തിയ നിരീക്ഷണ വിമാനങ്ങളുടെ പരീക്ഷണങ്ങള്‍ ഇവിടെ അജ്ഞാത വിമാനങ്ങള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കിയിട്ടുമുണ്ട്

എന്തായാലും സൈനികരുടെ നിയന്ത്രണത്തിലുള്ള ഈപ്രദേശത്തേക്ക് കൂട്ടമായുള്ള കടന്നുകയറ്റമുണ്ടായാല്‍ അത് അധികൃതര്‍ എങ്ങനെ നേരിടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (11 minutes ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (25 minutes ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (36 minutes ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (8 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (9 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (9 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (9 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (9 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (10 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (12 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (12 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (13 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (19 hours ago)

Malayali Vartha Recommends