ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പത്തില്‍പ്പെട്ട് 23 മരണം.... നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പത്തില്‍പ്പെട്ട് 23 പേര് മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ദുരന്തബാധിതപ്രദേശത്തു നിന്ന് 15,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രതയിലാണ് ഭൂകമ്പമുണ്ടായത്.
നിരവധി കെട്ടിടങ്ങള്‍ തകരുകയും വലിയ നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഭൂകമ്ബത്തിന്റെ പ്രകമ്ബനത്തില്‍ ഉരുള്‍പൊട്ടലുമുണ്ടായി. നിരവധി വീടുകള്‍, ഓഫിസുകള്‍, സ്കൂളുകള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവ തകരുകയും കേടുപാടുകള്‍ പറ്റുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എമര്‍ജന്‍സി ടെന്റുകളും പൊതു അടുക്കളയും ഉണ്ടാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
"
https://www.facebook.com/Malayalivartha