നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മാതാവിനെ ഹൂസ്റ്റൺ ഷുഗർലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു, കണ്ണില്ലാ ക്രൂരത ലോകം മറക്കില്ല
ലോകം പല കൊലപാതകങ്ങൾ കേൾക്കുമ്പോഴും നടുങ്ങുന്ന കാഴ്ച കാണുവാൻ സാധിക്കും. എന്നാൽ സ്വന്തമതം മക്കളെ കൊലപാതകം ചെയ്യുന്ന തരത്തിലേക്ക് പല മാതാപിതാക്കളും എത്തിപ്പെടുന്നത് ഏറെ ഞെട്ടൽ ഉളവാക്കുകയാണ്. നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മാതാവിനെ ഹൂസ്റ്റൺ ഷുഗർലാന്റ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മാർച്ച് 21നായിരുന്നു സംഭവം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. റിതിക അഗർവാൾ (36) എന്ന യുവതിയെ ആശുപത്രിയിൽ വച്ചു മാർച്ച് 27 നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ഗാർഡൻസ് ഓഫ് എവ ലോൺ വെതർ സ്റ്റോൺ സർക്കിൾ 5200 ബ്ലോക്കിലെ വീട്ടിൽ നിന്നും സംഭവ ദിവസം ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്ന് എമർജൻസി മെഡിക്കൽ സർവീസ് എത്തിച്ചേർന്നപ്പോൾ വീട്ടിലെ മുകളിലെ നിലയിൽ കുട്ടിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലും മാതാവിനെ കയ്യിലും കഴുത്തിലും മുറിവേറ്റ നിലയിലും പോലീസ് കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് റിതികയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം റിതിക ശരീരത്തിൽ തനിയെ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. ഇവരുടെ മുറിവ് ഗൗരവമുള്ളതല്ലെന്നും പൊലീസ് കണ്ടെത്തുകയുന്മദായി.
https://www.facebook.com/Malayalivartha