ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം10,000 കടന്നു.... ഇന്നലെ മാത്രം മരിച്ചത് 889 പേര്‍, 92,472 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്, ഇതില്‍ 70,065 പേരും ചികിത്സയില്‍

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം10,000 കടന്നു. ഇന്നലെ മാത്രം 889 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ പതിനായിരം കടന്നത്. 10,023 പേരാണ് ഇതിനൊടകം ഇറ്റലിയില്‍ കോവിഡിന് കീഴടങ്ങിയത്. 92,472 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 70,065 പേരും ചികിത്സയിലാണ്. 5,974 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 12,384 പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്.ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ മുപ്പതിനായിരത്തിന് അരികെയെത്തി. 29,940 പേരാണ് ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചത്.
199 രാജ്യങ്ങളിലായി 645,054 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു. ഇതില്‍ 139,545 പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്. 451,067 ചികിത്സയിലാണ്. ഇവരില്‍ 24,502 പേരുടെ നില അതിവ ഗുരുതരമാണ്. ഇറ്റലിക്കു പുറമേ സ്‌പെയിന്‍, അമേരിക്ക, ബ്രിട്ടണ്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും മരണ നിരക്ക് ഉയരുകയാണ്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1,15,986 ആയി. 1,935 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 239 പേരാണ് ഇന്നലെ മരിച്ചത്. സ്‌പെയിനില്‍ ഇന്നലെ 674 പേര്‍ മരിച്ചു. 72,248 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 5,812 പേരാണ് ഇതിനോടകം സ്‌പെയില്‍ മരിച്ചത്. ബ്രിട്ടണില്‍ 260 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യം 1,019 ആയി. 2,546 പുതിയ കേസുകളാണ് ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ 139 പേരും മരിച്ചു.
ഇതോടെ ഇറാനില്‍ മരണസംഖ്യ 2,517 ആയി. 3,076 പുതിയ കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കൊറോണയുടെ ഉത്ഭവകേന്ദ്രമായ ചൈയില്‍ വൈറസിന്റെ വ്യാപനം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha