ആന്‍ഡമാന്‍ ദ്വീപുകളിലെ ഗോത്രവിഭാഗങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വിഷമിക്കുകയാണ് അധികൃതര്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഗോത്രവിഭാഗങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വിഷമിക്കുകയാണ് അധികൃതര്‍. ദ്വീപിലെ ഗോത്ര വിഭാഗക്കാരുടെ ജീവിതത്തെക്കുറിച്ചോ ആളുകളുടെ എണ്ണത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ല. നിരവധി വീടുകളുണ്ടെന്ന വിവരങ്ങള്‍ മാത്രമാണുളളത്. കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ദ്വീപിലെ ആദിവാസികളുടെ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. ഇവരെ കാണാനോ താമസസ്ഥലത്തേക്ക് പ്രവേശിക്കാനോ കഴിയുകയില്ല. ഈ സാഹചര്യത്തിലാണ് ദ്വീപിന് സമീപത്തേക്കുള്ള യാത്രകള്‍ തടയാന്‍ പൊലീസ് തീരുമാനിച്ചത്.ദ്വീപിലെ ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശിക്കാതിരിക്കാന്‍ സഞ്ചാരം തടയാനുള്ള നീക്കത്തിലാണ് പൊലീസ്.ഡല്‍ഹി നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് പോര്‍ട്ട് ബ്ലെയറില്‍ ഒന്‍പത് പേര്‍ എത്തിയിരുന്നു. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവരില്‍ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഒന്‍പത് പേരും വിമാനമാര്‍ഗമാണ് പോര്‍ട്ട് ബ്ലെയറില്‍ ഇറങ്ങിയത്. ആറ് പേര്‍ കപ്പല്‍ വഴി സഞ്ചരിച്ചു. തബ് ലീഗ് സമ്മേളനത്തില്‍ ഇവിടെ നിന്ന് 15പേര്‍ പങ്കെടുത്തതായാണ് വിവരം.ഈ സാഹചര്യത്തിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്കുള്ള യാത്രകള്‍ പൊലീസ് തടയുന്നത്. ദ്വീപില്‍ വൈറസ് ബാധയുണ്ടായാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍. ആദിവാസി ഗോത്രങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് അതിരുകള്‍ ഇല്ലെങ്കിലും പലയിടങ്ങളിലും റോഡുകള്‍ പൊലീസ് അടച്ചു. പുറത്ത് നിന്നൊരാള്‍ക്ക് ദ്വീപിലേക്ക് പ്രവശിക്കാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചു. അതിനിടെ പോര്‍ട്ട് ബ്ലെയറില്‍ എത്തിയവരോട് നിര്‍ബന്ധിതമായി നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha