ഹോട്ടല്‍ തറയില്‍ 'കൊറോണ' എന്നു പറഞ്ഞുകൊണ്ട് തുപ്പിയ ഇന്ത്യന്‍ വംശജനു തടവ്

സിംഗപ്പുരിലെ ചങി വിമാനത്താവളത്തിലെ ഹോട്ടലില്‍ 'കൊറോണ, കൊറോണ' എന്നു പറഞ്ഞു തറയില്‍ തുപ്പിയ ഇന്ത്യന്‍ വംശജനു രണ്ടുമാസത്തെ തടവുശിക്ഷ.
ബഹളം വച്ച് തുപ്പിയ ജസ്വിന്ദര്‍ സിങ് മെഹര്‍ സിങ് (52) ആണ് അറസ്റ്റിലായത്. കൊറോണ വൈറസ് വ്യാപനത്തിനുശേഷം ആദ്യമായാണ് ഇവിടെ ഇങ്ങനെയൊരു സംഭവമെന്നാണു റിപ്പോര്‍ട്ട്.
വിമാനത്താവളത്തിലെ അസര്‍ റസ്റ്ററന്റില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ അടച്ചതായി ജീവനക്കാര്‍ അറിയിച്ചു. ഇതില്‍ അന്തുഷ്ടനായ ജസ്‌വിന്ദര്‍ പ്ലേറ്റുകള്‍ എറിഞ്ഞുടക്കുകയും 'കൊറോണ, കൊറോണ' എന്നുപറഞ്ഞു രണ്ടിലേറെ തവണ തറയില്‍ തുപ്പുകയുമായിരുന്നു.
മറ്റൊരു കേസില്‍ ശിക്ഷാ ഇളവ് കിട്ടി ഇയാള്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഈ സംഭവത്തിലൂടെ ജയില്‍ മോചന വ്യവസ്ഥ ലംഘിച്ചതിന് 55 ദിവസം അധികം തടവില്‍ കിടക്കേണ്ടി വരും. ഈ കേസില്‍ 2,500 സിംഗപ്പുര്‍ ഡോളര്‍ (ഏകദേശം 1.33 ലക്ഷം രൂപ) പിഴയും അടയ്ക്കണം.
https://www.facebook.com/Malayalivartha