കോവിഡ് ബാധിതര്‍ 10 ലക്ഷം കടന്നു... കോവിഡ് 19 എന്ന മഹാമാരി ഇതിനോടകം തന്നെ അരലക്ഷത്തിലധികം പേരുടെ ജീവന്‍ കവര്‍ന്നു, ഓരോ രാജ്യങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്

എല്ലാ പ്രവചനങ്ങളും കാറ്റില്‍ പറത്തി കോവിഡ് 19 എന്ന മഹാമാരി ഇതിനോടകം തന്നെ അരലക്ഷത്തിലധികം പേരുടെ ജീവന്‍ കവര്‍ന്നു .ഈ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനോടൊപ്പം തന്നെ മഹാമാരി തടയാനായി അടിയന്തര ധനസഹായം ഇതിനോടകം ലോകബാങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അതോടൊപ്പം തന്നെ അമേരിക്കയ്ക്കുമാണ് .
നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത് അമേരിക്ക തന്നെയാണ് .കഴിഞ്ഞ ദിവസം മാത്രമായി അമേരിക്കയില്‍ പൊലിഞ്ഞത് 518 ജീവനുകളാണ് .രോഗബാധിതരുടെ എന്നതില്‍ സമാനതകളില്ലാത്ത വര്‍ധനവാണ് അമേരിക്കയില്‍ ഉള്ളത്
നിലവില്‍ 235000 അധികം രോഗികളാണ് കോവിഡ് രോഗം മൂലം ചികിത്സയില്‍ ഉള്ളത് .ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സ്‌പെയിനിലാണ് .ഒറ്റ ദിവസം കൊണ്ട് 709 പേരാണ് രോഗം മൂലം മരിച്ചത് .ഇതോടെ ഇറ്റലിക്ക് ശേഷം കോവിഡ് മരണസംഘ്യ പതിനായിരം കടക്കുന്ന രണ്ടാമത്തെ രാജ്യമായി സ്‌പെയിന്‍ മാറിയിരിക്കുകയാണ് .നിലവില്‍ ലോകസാമ്പത്തിക മാന്ദ്യം കണക്കിലെടുത്തു പ്രതിരോധ പ്രവര്‍ത്തനത്തിനായി ലോകബാങ്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് .വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിലവില്‍ ഇന്ത്യയ്ക്കാണ് മുന്‍ഗണന .നിലവില്‍ 1 ബില്യണ്‍ യു എസ് ഡോളറാണ് ലോകബാങ്ക് ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത് .ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക ഉള്‍പ്പടെ പ്രഥമ ഘട്ടത്തില്‍ തയ്യാറാക്കി ,അതിനായി ഓരോ രാജ്യങ്ങള്‍ക്കും ആവശ്യമായ
പ്രത്യേക സാമ്പത്തിക പാക്കേജാണ് നല്‍കുന്നത് .
അതേസമയം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം വ്യാഴാഴ്ച 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 235 പുതിയ കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് 2069 പേര്‍ക്കാണ് കോവിഡ് ബാധയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ തബ് ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തതില്‍ 400 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മൊത്തം 2511 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നും ഇതിനോടകം 69 പേര്‍ മരിച്ചിട്ടുണ്ടെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .എന്നാല്‍ ഇന്ത്യ ഇത് ഒദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല
ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രധാമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു . ലോക്ഡൗണില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടി തടവില്‍ വയ്ക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.അതിനാല്‍ തന്നെ എല്ലായിടത്തും കടുത്ത നിരീക്ഷണങ്ങള്‍ തന്നെയാണ് തുടരുന്നത്
നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനാണു സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഇന്ത്യക്കാര്‍ക്കുള്ള വിഡിയോ സന്ദേശം പുറത്തുവിടുമെന്ന് നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്.ലോക്ക് ഡൗണ്‍ മാറ്റിയാല്‍ പോലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നത് വരെ
കര്‍ശന നടപടികള്‍ തുടരാനാണ് സാധ്യത .
https://www.facebook.com/Malayalivartha