നിസ്സഹായരായി മനുഷ്യര്‍... എല്ലാവരും വീടുകളില്‍ എന്നിട്ടും... കൊറോണ വൈറസിന്റെ വ്യാപനത്തില്‍ എല്ലാ രാജ്യങ്ങളെയും പിന്നില്‍ ആക്കികൊണ്ട് അമേരിക്ക... ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 684 പേര്‍

കൊറോണ വൈറസിന്റെ വ്യാപനത്തില്‍ എല്ലാ രാജ്യങ്ങളെയും പിന്നില്‍ ആക്കികൊണ്ട് അമേരിക്ക മുന്നിലെത്തി. മനുഷ്യശേഷിക്ക് അതീതമായി വ്യാപിക്കുന്ന കൊറോണ വൈറസിനു മുന്നില്‍ നിസ്സഹായരായി വികസിത ലോകം കഴിഞ്ഞ നാലഞ്ച് മാസമായി ലോകം ഒന്നടങ്കം ഒരു വൈറസിനെ പ്രതിരോധിക്കാന്‍ ഓടുകയാണ്. ഇതില്‍ ചെറിയവന്‍, വലിയവന്‍ എന്നില്ല. ആയുധ പ്രതിരോധത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവര്‍ പോലും കൊറോണയ്ക്ക് മുന്നില്‍ ഭയന്നു വീട്ടിലിരിക്കുകയാണ്. ഇത്രയും വലിയ മഹാമാരിയെ അടുത്തൊന്നും ലോകത്തിന് നേരിടേണ്ടിവന്നിട്ടില്ല. ചൈന, അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ഇറ്റലി, സ്‌പെയിന്‍, ഇറാന്‍, ജിസിസി രാജ്യങ്ങളെല്ലാം ആയുധബലത്തില്‍ കരുത്തരാണെങ്കില്‍ കൊറോണയേ നേരിടുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. എന്തു ചെയ്യണമെന്ന് ആര്‍ക്കും പിടിയുമില്ല.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 684 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 3605 ആയി. ഇതോടെ മരണ സംഖ്യയില്‍ ബ്രിട്ടന്‍ ചൈനയെ (3322) മറികടന്നു. ആകെ രോഗികള്‍ 38,168. ലോകത്താകെ രോഗികള്‍ 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. ലോകജനതയില്‍ പകുതിയിലേറെ വീടിനകത്താണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ നഴ്‌സിങ് ഹോമുകളില്‍ നൂറുകണക്കിനു രോഗികള്‍ക്കു ജീവന്‍ നഷ്ടമായ വിവരം പുറത്തുവന്നതോടെ ആകെ മരണം 5,000 കവിഞ്ഞു.
സ്‌പെയിനില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 900 ല്‍ ഏറെ പേര്‍ മരിച്ചു, ആകെ മരണം 10,000 കടന്നു.ലോകത്തിലെ ആകെ രോഗികളില്‍ പകുതിയോളം യൂറോപ്പിലാണ്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആകെ ഒരു ലക്ഷത്തോളം. മധ്യപൂര്‍വദേശത്ത് 80,000.
വിവിധ രാജ്യങ്ങളിലെ സ്ഥിതി
ഇറാറിന്‍ മരണം 3294. ഒരു ദിവസം 134 മരണം. ആകെ രോഗികള്‍ 53183. നാലായിരത്തിലേറെ പേര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഇറാഖില്‍ രോഗികള്‍ ആയിരക്കണക്കിന് എന്ന് റിപ്പോര്‍ട്ട്. സ്ഥിരീകരിച്ചത് 772. ഇസ്രയേലില്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വീണ്ടും ക്വാറന്റീനില്‍ പ്രവേശിച്ചു. മലേഷ്യയില്‍ 200 പുതിയ രോഗികള്‍ കൂടി. ആകെ രോഗികള്‍ 3333. സിംഗപ്പൂരില്‍ 5 പേര്‍ മരിച്ചു. സ്‌കൂളുകളും തൊഴിലിടങ്ങളും ഒരു മാസത്തേക്ക് അടച്ചു. ദക്ഷിണ കൊറിയയില്‍ പുതിയ 86 രോഗികള്‍ കൂടി. ആകെ രോഗികള്‍ 10,000. നൈജീരീയയില്‍ ലോക്ഡൗണ്‍ ലംഘിച്ച ആളെ പട്ടാളം വെടിവച്ചുകൊന്നു.
ചൈനയിലെ ഹ്യുബേ പ്രവിശ്യയില്‍ 4 പുതിയ രോഗികള്‍. രണ്ടാം വ്യാപനം സംശയിക്കുന്നതിനാല്‍ ആളുകളോട് വീട്ടിലിരിക്കാന്‍ വുഹാനില്‍ നിര്‍ദേശം.ഹോങ്കോങില്‍ ബാറുകള്‍ അടച്ചിട്ടു.ന്യൂസീലന്‍ഡില്‍ കുടുങ്ങിയ ഒരു ലക്ഷത്തോളം സഞ്ചാരികള്‍ക്ക് രാജ്യം വിടാന്‍ അനുമതി.
ജപ്പാനില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കിടത്തി ചികിത്സ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കു മാത്രം. ദേശീയ അടിയന്തരാവസ്ഥയ്ക്കു നീക്കം. ആകെ രോഗികള്‍ 2800. മരണം 73
ശാസ്ത്രവും ടെക്‌നോളജിയും ഇത്രയും വളര്‍ന്നിട്ടും ഒരു വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നത് മനുഷ്യന്‍ ഇപ്പോഴും എത്രത്തോളം താഴെയാണെന്ന് കാണിക്കുന്നു. കൊറോണയെ നേരിടാനുള്ള വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ലോകം ഒന്നടങ്കം രാപകലില്ലാതെ ജോലി ചെയ്യുകയാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കുന്നു. എന്നിട്ടും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ എന്നു വരുമെന്ന് ആര്‍ക്കും വ്യക്തമായി പറയാന്‍ സാധിക്കുന്നില്ല.
മിക്ക രാജ്യങ്ങളിലെയും ഗവേഷകര്‍ പറഞ്ഞത് കൊറോണ വാക്‌സിന്‍ വിപണിയിലെത്താന്‍ ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നാണ്. അതായത് നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമാണ് വാക്‌സില്‍ പുറത്തിറങ്ങുക. അപ്പോഴേക്കും കൊറോണ ഈ ഭൂമിയെ ഒന്നടങ്കം വിഴുങ്ങിയിരിക്കും. ഭൂമിയെ പിളര്‍ക്കാന്‍ ശേഷിയുള്ള ആറ്റംബോബുകളും മിസൈലുകളും നിര്‍മ്മിച്ചിട്ടുള്ള ലോകശക്തികള്‍ പോലും വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കാര്യമായ ഉറപ്പൊന്നും നല്‍കുന്നില്ല.
ഇസ്രയേല്‍, ഫ്രാന്‍സ്, അമേരിക്ക, ചൈന രാജ്യങ്ങളിലെ ഗവേഷകര്‍ വാക്‌സിന്‍ കണ്ടെത്താനുളള തീവ്രശ്രമത്തിലാണ്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും മികച്ച ഗവേഷകരും ഉണ്ടായിട്ടുപോലും വൈറസ് പുറത്തിറങ്ങി നാലാഴ്ച പിന്നിട്ടിട്ടും പ്രതിരോധിക്കാന്‍ പോലും കഴിയുന്നില്ല. ആയുധബലത്തില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്ക കൊറോണയ്ക്ക് മുന്നില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. രോഗം കണ്ടെത്താന്‍ വേണ്ട ടെസ്റ്റിങ് സംവിധാനങ്ങള്‍ പോലും അമേരിക്കയുടെ കൈവശമില്ലെന്ന് നാം കണ്ടു. ശത്രു രാജ്യമായ ചൈനയില്‍ നിന്നാണ് അമേരിക്കയിലേക്ക് അഞ്ച് ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍ എത്തിച്ചത്.
വന്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും സംഭവിച്ചിട്ടു പോലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ കൊറോണയെ ഭയന്ന് അതിര്‍ത്തികള്‍ അടച്ചിട്ടു. പ്രകൃതി ദുരന്തങ്ങളെ പോലും ഭയമില്ലാതെ നേരിട്ട രാജ്യങ്ങള്‍ കൊറോണയ്ക്ക് മുന്നില്‍ സ്ഥാപനങ്ങളും റോഡും അടച്ചിട്ട് വീടുകളില്‍ ഒതുങ്ങികൂടി. പണവും സൈനിക ബലവും ഉളളവര്‍ പോലും നിശ്ചലമായി പോകുന്ന നിമിഷങ്ങള്‍...
"
https://www.facebook.com/Malayalivartha