കൊവിഡ്-19 നില്‍ നേരിയ ആശ്വാസം, അമേരിക്കയില്‍ പുതിയ രോഗികളുടെ എണ്ണം കുറയുന്നു; ഒരുലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍ മരിക്കും എന്ന പ്രവചനത്തില്‍ നിന്ന് 60,000ത്തിലേക്ക് മരണസംഖ്യ ചുരുങ്ങാനുള്ള സാധ്യതയുണ്ടെന്നും പുതിയ കണക്കുകളെ ഉദ്ധരിച്ച് അധികൃതര്‍

കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണം അമേരിക്കയില്‍ കണ്ടു തുടങ്ങിയെന്ന് കണക്കുകള്‍. അമേരിക്കയിലെ കൊറോണ ഹോട്ടസ്‌പോട്ടുകളായ ന്യൂയോര്‍ക്കിലും കണക്റ്റിക്കട്ടിലും പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയത്. സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതിന്റെ ശുഭസൂനകളാണിതെന്നാണ് അധികൃതര്‍ പറയുന്നത്.
കൊവിഡ് രൂക്ഷമായ ന്യൂയോര്‍ക്കിലുള്‍പ്പെടെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ലോകത്താകെ 350000 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
ന്യൂയോര്‍ക്കില്‍ ആശുപaത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രു ക്യുമൊ അറിയിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഫലമായാണ് പുതുതായി രോഗബാധ ഉണ്ടാവാത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഓഗസ്റ്റ് 4നുള്ളില്‍ 60,415 പേര്‍ അമേരിക്കയില്‍ മരിക്കുമെന്നാണ് പുതിയ പഠനം വെളിവാക്കുന്നത്. നേരത്തെ പ്രവചിച്ച ഒരുലക്ഷത്തിനേക്കാള്‍ താഴെയാണിത്. പക്ഷെ കണക്റ്റികട്ട്, മസാച്യുസെറ്റ്‌സ്, ന്യൂജേഴ്‌സി, റോഡ് ഐലന്‍ഡ്, നോര്‍ത്ത് ദക്കോട്ട എന്നിവിടങ്ങളില്‍ മരണ സംഖ്യ ഉയരുമെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നമ്മള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ഫലമുണ്ടാക്കുന്നു. അതിനിയും നമ്മള്‍ തുടരേണ്ടതുണ്ട്". ഫൗസി കൂട്ടിച്ചേര്‍ത്തു.
അതേ സമയം രോഗവ്യാപനം കുറഞ്ഞാലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 16691 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 10 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് ഇതില്‍ 356650 പേര്‍ക്ക് രോഗം ഭേദമായി.
https://www.facebook.com/Malayalivartha