കൊവിഡ്-19 ; അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്; അമേരിക്കയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എകണോമിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

കോവിഡ് രോഗബാധ ലോകത്തെ ആശങ്കയിലാക്കി വ്യാപിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷരത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 95,716 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവഹാനി നേരിട്ടത്.
കൊവിഡ്-19 പ്രത്യാഘാതത്തിന്റെ ആദ്യഘട്ടത്തില്‍ 45 ലക്ഷത്തോളം തൊഴിലുകള്‍ ഇല്ലാതാവും. 2021 ഓടെ 20 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാനാവും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കി 25 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാന്‍ പിന്നെയും സമയമെടുക്കും.യു.എസ് സമ്പദ് വ്യവസ്ഥ ഇപ്പോള്‍ തന്നെ മാന്ദ്യത്തിലാണെന്നാണ് പാനലംഗങ്ങള്‍ കരുതുന്നത്.
സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമുള്ളതിനാല്‍ 2020 പകുതി വരെ ഇത് ആശങ്കാജനമായി തുടരും,’ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് പ്രസിഡന്റ് പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു.2020 ലെ അവസാനത്തില്‍ സാമ്പത്തിക മേഖല മെച്ചപ്പെടുമെന്നും 6 ശതമാനം വളര്‍ച്ച ഉണ്ടാവുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഇന്നലെ മാത്രം 1783 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്ത് രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്പെയിനില്‍ 15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡില്‍ ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,43,626 പേര്‍ക്കു രോഗം ബാധിച്ചതില്‍ 18,279 പേര്‍ മരിച്ചു. സ്‌പെയിനെ പിന്തള്ളി അമേരിക്ക മരണത്തില്‍ രണ്ടാമതെത്തി. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്. രോഗം ബാധിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. 4,68,566 പേര്‍ക്കാണ് രോഗബാധയുള്ളത്. മരിച്ചവരുടെ എണ്ണം 16,691 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1900 പേരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7067 ആയി.
https://www.facebook.com/Malayalivartha