കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിടാതെ പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങി ഓടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ

റഷ്യന്‍ നഗരമായ അര്‍സമാസിലാണ് സംഭവം. ആക്ഷന്‍ ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് വീഡിയോ പങ്കുവെയ്ക്കുന്ന പലരുടെയും അഭിപ്രായം. വെളുത്ത സ്വയം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പിന്തുടര്‍ന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഓടിയതെന്ന് അര്‍സാമസ് മേയര്‍ പറയുന്നു.
കൊവിഡ് 19 സംശയത്തില്‍ ഇയാളെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. ഇയാളെ പിന്നീട് പിടികൂടി പരിശോധനക്ക് വിധേയനാക്കി. ഞായറാഴ്ച പരിശോധനാഫലം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ വളരെ ജാഗ്രതയോടെ രാജ്യം വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങാൻ തുടങ്ങിക്കഴിഞ്ഞെങ്കിലും റഷ്യൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ചൈനീസ് നഗരം കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടിയതിനാൽ ഇപ്പോഴും ലോക്ക്ഡൗണിൽ തുടരുകയാണ്. ബീജിംഗിൽ നിന്നും 1,000 മൈൽ അകലെയുള്ള സ്വെയ്‌ഫൻ നഗരത്തിലെ ജനങ്ങൾക്കാണ് വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശമുള്ളത്. ഇവിടേക്കുള്ള അതിർത്തികളെല്ലാം അടച്ചു. ചരക്കുനീക്കവും നിലച്ചിരിക്കുകയാണ്. എന്നാൽ 600 കിടക്കകളുള്ള ഒരു ഐസൊലേഷൻ ആശുപത്രി ഇവിടെ പണിതുകൊണ്ടിരിക്കുകയാണ്. സ്വെയ്‌ഫൻ മാത്രം അടച്ചുപൂട്ടിയിരിക്കുന്നതിൽ ചിലർ ആശങ്കകൾ അറിയിക്കുന്നുണ്ടെങ്കിലും ചൈനീസ് സർക്കാർ എല്ലാം പഴയസ്ഥിതിയിലെത്തിക്കുമെന്ന് ആശ്വാസം പ്രകടിപ്പിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha