ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി യെമനിലും ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു.... അഞ്ച് വര്‍ഷം നീണ്ട യുദ്ധത്തില്‍ പാടേ തകര്‍ന്ന രാജ്യത്ത് രോഗം പടര്‍ന്നാല്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി മുന്നറിയിപ്പു നല്‍കി

യെമനിലും ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാണ് . 5 വര്‍ഷം നീണ്ട യുദ്ധത്തില്‍ പാടേ തകര്‍ന്ന രാജ്യത്ത് രോഗം പടര്‍ന്നാല്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി മുന്നറിയിപ്പു നല്‍കി.ഇതോടെ ഏത് വിധേനെയും ഈ മഹാമാരി തടയാനും സമൂഹ വ്യാപനം ഉണ്ടാതിരിക്കാനുമുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ യമന്‍ സ്വീകരിച്ചു വരികയാണ് ഒരുലക്ഷത്തോളം പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യെമനില്‍ ജനങ്ങളില്‍ പകുതിയും അനാരോഗ്യത്തിലും പട്ടിണിയിലുമാണ്. പുതിയ സാഹചര്യത്തില്‍ സൈനിക നടപടികള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യം. എന്നാല്‍ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഹൂതി വിമതരുടെ കണ്ണില്‍ ചോരയില്ലാത്ത മറുപടി യമനെ അക്ഷരാത്ഥത്തില്‍ മാനസികമായി തകര്‍ത്തിരിക്കുകയാണ് .സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് മുന്‍കാലങ്ങളില്‍ യമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിന്റെ അനന്തര ഫലമാണ് അവിടുത്തെ നിരപരാധിയായ പൊതുജനം കൂടി അനുഭവിച്ചു തീര്‍ക്കുന്നത് . യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത് കഴിഞ്ഞ വര്ഷം ഏറ്റവും ദയനീയമായി നിസ്സഹായതയോടെ ജനങ്ങള്‍ നോക്കിക്കണ്ട സംഭവമായിരുന്നു
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ നജ്‌റാന് സമീപത്തെ ആയുധ സംഭരണകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി അനുകൂല ടെലിവിഷന്‍ ചാനല്‍ അന്ന് അവകാശപ്പെടുകയും ചെയ്തു . പുണ്യനഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി സൗദി സായുധ സേന പിന്നീട് അറിയിക്കുകയൂം ചെയ്തു . പശ്ചിമേഷ്യയിലെ 300ഓളം സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് അക്കാലത്ത് ഹൂതി വിമതര്‍ നടത്തിയ പ്രധാന വെല്ലുവിളി . സൗദിയില്‍ അരാംകോ എണ്ണപ്പാടം തകര്‍ക്കാന്‍ പദ്ധിതിയിട്ട ഹൂതി വിമതരുടെ വെല്ലുവിളി ഈ പ്രതിസന്ധി ഘട്ടത്തിലും ഉയരുന്നത് കനത്ത വെല്ലുവിളിയായി ഉയരുകയാണ് .എന്നാല്‍ പിന്നീട് സൗദി അറേബ്യക്കെതിരെ എല്ലാ ആക്രമണങ്ങളും നിര്‍ത്തിവയ്ക്കുന്നതായി യമനിലെ ഹൂതി വിമത ഭരണാധികാരികള്‍ പ്രഖ്യാപിക്കുന്ന സാഹചര്യവും ഉണ്ടായി . യമനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനശ്രമത്തിന്റെ ഭാഗമായാണിതെന്ന് ഹൂതികളുടെ പരമോന്നത രാഷ്ട്രീയ സഭാ തലവന്‍ മെഹ്ദി അല്‍ മശ്ഹത് വ്യക്തമാക്കുകയും ചെയ്തു . .
യമന്‍ തലസ്ഥാനമായ സനാ ഹൂതി വിമതര്‍ പിടിച്ചടക്കിയതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അന്ന് അത്തരമൊരു സമാധാന ശ്രമം ആരംഭിച്ചത് .എന്നാല്‍ ഇപ്പോള്‍ യമനെ പാടെ തകര്‍ത്തുകളയും എന്ന തരത്തിലാണ് പുതിയ പ്രതികരണം ഉടലെടുത്തിരിക്കുന്നത് .. യുദ്ധം ആരുടെയും താല്‍പ്പര്യത്തിന് ഗുണകരമല്ല എന്ന നിലപാടാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ യമന്‍ മുന്നോട്ട് വച്ചിരിക്കുന്നത് . യമന്‍ തലസ്ഥാനമടക്കം ഹൂതികളുടെ നിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ് 2015ല്‍ സൗദി നേതൃത്വത്തില്‍ ഗള്‍ഫ് അറബ് രാജ്യങ്ങളുടെ സഖ്യസേന യമനില്‍ യുദ്ധം നടത്തി വരുന്നത് .ഈ പ്രതിസന്ധിക്ക് ഒരു താത്കാലിക വിരാമം എന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും അത് ഇപ്പോള്‍ അതെല്ലാം പാടെ തകര്‍ക്കുന്ന പഴയ സമീപനമാണ് ഹൂതി വിമതര്‍ സ്വീകരിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha