ന്യൂയോര്‍ക്കിലെ ഈ ദൃശ്യങ്ങള്‍ കണ്ടു നില്ക്കാന്‍ കഴിയില്ല... മൃതദേഹം മറവുചെയ്യാന്‍ ഒരു ദ്വീപ് മുഴുവനായി ശവപ്പറമ്പാക്കി

ന്യൂയോര്‍ക്കിലെ ഈ ദൃശ്യങ്ങള്‍ കണ്ടു നില്ക്കാന്‍ കഴിയില്ല... മൃതദേഹം മറവുചെയ്യാന്‍ ഒരു ദ്വീപ് മുഴുവനായി ശവപ്പറമ്പാക്കി. രണ്ടു കോടി ജനങ്ങള്‍ കഷ്ടിച്ചില്ലാത്ത യു എസ്സിലെ തന്നെ ഏറ്റവും പ്രൗഢോജ്വലമായി തലയുയര്‍ത്തി നിന്ന സംസ്ഥാനം .അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വന്തം തട്ടകം .ഈ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 160000 കടന്നിരിക്കുകയാണ് .അമേരിക്കയില്‍ കോവിഡ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം പരിശോധിച്ചാല്‍ ,മൊത്തം മരണത്തിന്റെ 90 ശതമാനവും ന്യൂയോര്‍ക്കില്‍ നിന്നുമാണ് .ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം യൂറോപ്പിലെ തന്നെ ഏറ്റവും അധികം പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലെ രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ വരും എന്നതാണ് ഏറ്റവും ഭയാനകമായ വസ്തുത .
നിലവിലെ സാഹചര്യം ഇതേപടി തുടര്‍ന്നാല്‍ പ്രസിഡന്റ് ട്രംപ് പ്രവചിച്ചതുപോലുള്ള വന്‍ ദുരന്തം ഉണ്ടായേക്കാം എന്നതാണ് ഏറ്റവും വലിയ വസ്തുത .നിലവില്‍ മൊത്തം രോഗികള്‍ 5 ലക്ഷം കടന്നിരിക്കുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനം തടയുക അപ്രാപ്യമായ കാര്യമായി മാറിക്കഴിഞ്ഞു
നിലവില്‍ ഏറ്റവും ലോകത്താകമാനം ഉള്ള കോവിഡ് ബാധിതരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ് എന്നത് ഏറ്റവും ദയനീയമായ അവസ്ഥയെ തന്നെയാണ് സൂചിപ്പിക്കുന്നത് .ന്യൂയോര്‍ക്കിനു പിന്നാലെ ന്യുജഴ്‌സിയിലും മിഷിഗണിലുമാണ് ഏറ്റവും അധികം കോവിഡ് രോഗികളുള്ളത് .ഈ മൂന്ന് സംസ്ഥാനങ്ങളില്‍
നിന്ന് മാത്രമായി യു എസ്സിലെ മൊത്തം രോഗികളുടെ പകുതിയോളം വരും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .നിലവില്‍ ന്യൂജേഴ്സിയില്‍ 54588 രോഗികളും മിഷിഗണില്‍ 21504 രോഗികളുമാണുള്ളത്
ലോകത്താകെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു എന്നതും ആഘാതകരമായ മറ്റൊരു വസ്തുതയാണ് . രാത്രി 10.30 വരെയുള്ള കണക്കനുസരിച്ച് 1,00,380 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. 3,69,956 പേരുടെ രോഗം മാറി എന്നതാണ് ആകെ ആശ്വാസം പകരുന്ന ഒരേയൊരു വസ്തുത . മരണസംഖ്യയില്‍ ഇറ്റലിയോടൊപ്പം എത്തിയിരിക്കുകയാണ് അമേരിക്കയും നിലവില്‍ ഇറ്റലിയില്‍ 18,849 പേര്‍ മരണമടഞ്ഞപ്പോള്‍ അമേരിക്കയിലും മരണം 18000 കഴിഞ്ഞിരിക്കുകയാണ് .
യുഎസില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നത് അഭൂതപൂര്‍വമായ സംഭവവികാസം തന്നെയാണ് . സ്‌പെയിനില്‍ നിലവിലെ മരണസംഖ്യ 15,970 ആണ്. ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 12,210 പേരും, യുകെയില്‍ 8,958 പേരും മരിച്ചു എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് . ജര്‍മനിയില്‍ ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം 2,607 ആണ്. 210ല്‍ അധികം രാജ്യങ്ങളില്‍ രോഗമെത്തി എന്നതും ഏറ്റവും ദുഖകരമായ സംഭവം തന്നെയാണ്
https://www.facebook.com/Malayalivartha