കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ നിയന്ത്രണങ്ങള്‍ എത്രയും വേഗം നീക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ സാഹചര്യം അനുവദിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്... കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരണത്തിനു കീഴടങ്ങിയത് 2,207 പേര്

കോവിഡ് ബാധയേത്തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന രാജ്യത്തെ നിയന്ത്രണങ്ങള്‍ എത്രയും വേഗം നീക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍, ഗുരുതര സാഹചര്യങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനേക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയമിക്കുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്തെ ഡോക്ടര്‍മാരെയും വ്യവസായ പ്രമുഖരെയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപപ്പെടുത്തുക.
ഓപ്പണിംഗ് അവര്‍ കണ്‍ട്രി കൗണ്‍സില്‍ എന്നായിരിക്കും ഈ സമിതി അറിയപ്പെടുക. ഇവര്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പഠിച്ച് നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കാം എന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അത് പരിഗണിച്ചായിരിക്കും കൂടുതല്‍ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.നിലവില്‍ ഏപ്രില്‍ 30വരെയാണ് രാജ്യം അടച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് അമേരിക്കയില്‍ മരണത്തിനു കീഴടങ്ങിയത്. 5,00,879 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha