വത്തിക്കാനില്‍ അടക്കം പള്ളികള്‍ തുറന്നില്ല, വീട് പ്രാര്‍ഥനാലയമാക്കി ദുഃഖവെള്ളി ആചരണം

ഇന്റര്‍നെറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ചടങ്ങുകള്‍ പ്രക്ഷേപണം ചെയ്തു കൊണ്ട് കോവിഡ് ഭീഷണിയുടെ നിഴലില്‍ ക്രൈസ്തവര്‍ ലോകമാകെ ദുഃഖവെള്ളി ആചരിച്ചു. വത്തിക്കാനില്‍ അടക്കം പള്ളികള്‍ തുറന്നില്ല.
വത്തിക്കാനില്‍, ഇന്നത്തെയും ഈസ്റ്റര്‍ ദിനത്തിലെയും ചടങ്ങുകള്‍ ദുഃഖവെള്ളിദിനത്തിലേതു പോലെ യൂട്യൂബിലും ഫെയ്‌സ്ബുക്കിലും സംപ്രേക്ഷണം ചെയ്യും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പരിപാടികളെല്ലാം ആഴ്ചകളായി റദ്ദാക്കിയിരിക്കുകയാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ താമസസ്ഥലത്തെ ലൈബ്രറിയില്‍നിന്നാണ് നവ മാധ്യമങ്ങളിലൂടെ വിശ്വാസികളോടു സംസാരിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച വൈദികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി പെസഹവ്യാഴാഴ്ച അദ്ദേഹം പ്രാര്‍ഥിച്ചു. 'തൊട്ടടുത്തുള്ള വിശുദ്ധര്‍' എന്നാണ് അവരെ മാര്‍പാപ്പ വിശേഷിപ്പിച്ചത്.
ഇന്നലെ, ജറുസലമിലെ യേശു ക്രിസ്തുവിന്റെ കബറിടപ്പള്ളിയുടെ അടഞ്ഞുകിടക്കുന്ന വാതിലിനു മുന്നില്‍ പ്രാര്‍ഥിക്കുന്ന വിശ്വാസി
കഴിഞ്ഞദിവസം ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് പാനമയിലെ ആര്‍ച്ച് ബിഷപ് രാജ്യത്തെ വിശ്വാസികളെ ആകാശത്തുനിന്ന് ആശീര്‍വദിച്ചിരുന്നു. സ്‌പെയിനില്‍ ബാല്‍ക്കണികളില്‍നിന്ന് ജനങ്ങള്‍ പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചു.
ബ്രിട്ടനില്‍ കോവിഡ് മുക്തനായ ചാള്‍സ് രാജകുമാരന്‍ പോഡ്കാസ്റ്റായി ബൈബിള്‍ വചനങ്ങള്‍ പങ്കുവച്ചു. ഫ്രാന്‍സിലെ പ്രസിദ്ധമായ ലൂര്‍ദ് തീര്‍ഥാടനകേന്ദ്രം 9 ദിവസം തുടര്‍ച്ചയായി ഫെയ്‌സ്ബുക് ലൈവില്‍ പ്രാര്‍ഥനകള്‍ സംപ്രേഷണം ചെയ്തു.
https://www.facebook.com/Malayalivartha