അവകാശവാദം ഉയര്‍ത്താതെ ജയിച്ചു കയറി കേരളം ... ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റ്

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ആരോഗ്യരംഗത്ത് ന്യൂയോര്‍ക്കും കേരളവും തമ്മിലുള്ള താരതമ്യ പഠനം .മൂന്നര കോടി ജനങ്ങള്‍ അധിവസിക്കുന്ന കേരളവും ,അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ മുന്‍നിരയിലുള്ള ന്യൂയോര്‍ക്കും തമ്മിലുള്ള താരതമ്യപഠനം വലിയ തരത്തിലുള്ള ഒരു സന്ദേശം കൂടി ലോകത്തിനു നല്‍കുന്നു .ചികിത്സയേക്കാള്‍ കരുതലിനു പ്രാധാന്യം നല്‍കുന്ന സംസ്ഥാനം .രോഗം പിടിപെട്ടാല്‍ ജീവന്‍ തിരിച്ചുപിടിക്കാന്‍ അങ്ങേയറ്റം പെടാപ്പാടു പെടുന്ന ഒരു സംസ്ഥാനം .ഇതാണ് കേരളം ലോകത്തിനു മാതൃകയാകുന്ന അവസ്ഥ .
ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റ് രംഗത്ത് വരുമ്പോള്‍ സമാനതകളില്ലാത്ത വിജയം സുനിശ്ചിതമാണ് എന്ന് തന്നെയാണ് പറയാന്‍ കഴിയുന്നത് . കേരള സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെയും തീരുമാനങ്ങളെയും വിശദമായി വിലയിരുത്തിയാണു വാഷിങ്ടന്‍ പോസ്റ്റ് അഭിനന്ദിക്കുന്നത്. കേരളത്തിന്റെ നടപടി 'കര്‍ശനവും മനുഷ്യത്വപരവു'മാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പ്രതിരോധത്തില്‍ വീഴ്ച പറ്റിയാല്‍ കേരളത്തില്‍ രോഗവ്യാപന സാധ്യത ഇനിയും ഉണ്ടായേക്കാം എന്ന മുന്കരുതലാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നത് .ഒട്ടനവധി ഘട്ടങ്ങളിലൂടെയാണ് കേരളം കോവിഡ് വ്യാപനത്തെ തടഞ്ഞു നിര്‍ത്തിയത് .ഇത് ഇപ്പോള്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കുകയാണ് .റിപ്പബ്ലിക് ചാനല്‍ ഉടമയും ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ ഗവേര്‍ണിംഗ് ബോര്‍ഡിന്റെ അധ്യക്ഷനുമായ അര്‍ണാബ് ഗോസ്വാമി വരെ കേരളത്തെ എടുത്തു പറഞ്ഞു പ്രശംസിച്ചു .
രോഗവ്യാപനം തടയാനുള്ള നടപടികള്‍, കോവിഡ് സംശയമുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി. 30 വര്‍ഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടത്തെ ഉയര്‍ന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇതാണ് ലോകത്തിന്റെ കയ്യടി ഏറ്റുവാങ്ങുന്ന തരത്തിലേക്ക് കേരളം മാറാനുള്ള പ്രധാന കാരണം .വിദഗ്ദ്ധ ചികിത്സയ്ക്ക് ധനികര്‍ എന്നും അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ ഈ കൊച്ചു കേരളത്തിന്റെ പ്രധിരോധ സംവിധാനം എന്താണെന്നു കൂടി മനസ്സിലാക്കാന്‍ അമേരിക്കയ്ക്ക് കഴിയുന്നില്ല .അവര്‍ മഹാമാരിയാകുന്ന കോവിടിന്റെ ചുഴിയില്‍ പെട്ടിരിക്കുകയാണ്.
ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച രീതിയാണു കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്നു കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുമ്പോള്‍ ആളുകളെ പരിശോധിക്കുന്നതില്‍ കേരളം സജീവമായി മുന്നില്‍നിന്നു. ഏപ്രില്‍ ആദ്യവാരം 13,000ലേറെ പരിശോധനകളാണ് നടത്തിയത്. വലിയ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ് 6000, തമിഴ്‌നാട് 8000 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്. ദേശീയ തലത്തില്‍ 10 ശതമാനം പരിശോധന നടന്നിരുന്നില്ലെന്നും ഓര്‍ക്കണം. ഈ ആഴ്ച വാക്ക്ഇന്‍ പരിശോധന സൗകര്യവും കേരളം ഏര്‍പ്പാടാക്കുകയാണ്.ഇതോടെ ഏറ്റവും അധികം രോഗികളെ പരിശോധനയ്ക്ക് വിധേയമാക്കുന്ന രാജ്യം എന്ന ഖ്യാതിയും കേരളം നേടിയേക്കും എന്ന് വിലയിരുത്തല്‍ വന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha