നവജാത ശിശുക്കള്‍ക്ക് കൊറോണ വൈറസിനെ തടയാന്‍ സംരക്ഷണ കവചം ; ഇത് തായ്‌ലൻഡ് മോഡൽ

കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ വൈറസിനെ ചെറുക്കൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് മെഡിക്കൽ രംഗം .തായലന്റില്‍ നവജാത ശിശുക്കള്‍ക്ക് സംരക്ഷണ കവചമൊരുക്കിയിരിക്കുകയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും. കൊവിഡ്-19 പകരാതിരിക്കാന്‍ കുട്ടികളുടെ മുഖം പ്രത്യേക പ്ലാസ്റ്റിക് കവചം കൊണ്ടാണ് മറച്ചിരിക്കുന്നത്. കുട്ടികളെ പരിചരിക്കുന്നവരിലൂടെ കൊറോണ വൈറസ് കുഞ്ഞുങ്ങളുടെ ശരീരത്തിലെത്താതിരാക്കാനാണ് ഈ കവചം. ഇതിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് മാസ്‌ക് ഉപയോഗിക്കാന്‍ പറ്റാത്തതിനാലാണ് ഈ പ്ലാസ്റ്റിക് കവചം ഉപയോഗിക്കുന്നത്. നേരത്തെ നവജാത ശിശുക്കളില്‍ കൊവിഡ്-19 സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഫെബ്രുവരിയില്‍ ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ പ്രസവിച്ച കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നു.സാമൂഹ്യ അകലം പാലിക്കലും കൈകഴുകലും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്നതും പലപ്പോഴും പ്രാവര്‍ത്തികമാകാതെ വരുന്നത് നവജാത ശിശുക്കളില്‍ വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കും. നവജാത ശിശുക്കള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള മാസ്കുകള്‍ ലഭിക്കാത്തത് രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തില്‍ അനുകരണീയമായ മാതൃകയുമായി തായ്ലാന്‍ഡിലെ ആശുപത്രികള്‍
മുതിര്‍ന്നവരില്‍ നിന്ന് കൊറോണ വൈറസ് വളരെ വേഗത്തില്‍ ബാധിക്കുന്നത് നവജാത ശിശുക്കളെയാണ്.ഈ സാഹചര്യത്തിലാണ് നവജാത ശിശുക്കള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ തടയാന്‍ മുഖാവരണവുമായി തായ്ലന്‍ഡിലെ ആശുപത്രികളെത്തിയിരിക്കുന്നത്. നവജാത ശിശുവിന്‍റെ മുഖത്തിന് അനുയോജ്യമായ ഫേസ് ഷീല്‍ഡുകളാണ് തായ്ലന്‍ഡ് നിര്‍മ്മിക്കുന്നത്.
പ്രത്യേക മുഖാവരണങ്ങളോട് കൂടിയുള്ള ബാങ്കോങിലെ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.കൊറോണ വൈറസ് വ്യാപനം തടയുന്നതിനൊപ്പം നവജാത ശിശുക്കളുടെ ആരോഗ്യമാണ് പ്രഥമ പരിഗണനയെന്ന നിലപാടിലാണ് ആശുപത്രികളുള്ളത്. മുതിര്‍ന്നവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കുട്ടികളിലേക്ക് വൈറസ് വ്യാപനം ഉണ്ടാവാന്‍ പാടില്ലെന്ന കരുതലോടെയാണ് മുഖാവരണം നിര്‍മ്മിച്ചിരിക്കുന്നത്.കനമുള്ള പ്ലാസ്റ്റിക് ആണ് മുഖാവരണ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
രക്ഷിതാക്കള്‍ക്ക് ആശ്വാസമാകുന്നതാണ് ആശുപത്രികളുടെ ഈ മാതൃകയെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. തായ്ലന്‍ഡിലെ നിരവധി ആശുപത്രികളാണ് ഇത്തരത്തില്‍ ഫേസ് ഷീല്‍ഡ് ധരിച്ച നവജാത ശിശുക്കളുടെ ചിത്രം പുറത്ത് വിട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha